തിരുവനന്തപുരം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിൽപ്പനയ‌്ക്ക‌് ടെൻഡർ ക്ഷണിച്ചു. ആഗോള ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഞായറാഴ‌്ചയാണ‌് എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യ പ്രസിദ്ധീകരിച്ചത‌്. 2019 ഫെബ്രുവരി 19നുമുമ്പ‌് ഓൺലൈൻ ടെൻഡറുകൾ സമർപ്പിക്കണം. രാജ്യത്തെ മറ്റ‌് അഞ്ച‌് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കുന്നുണ്ട‌്. വിൽപ്പന വിഭാഗത്തിലാണ‌് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ഉൾപ്പെടുത്തിയത‌്.
കേന്ദ്ര സർക്കാർ കൈയൊഴിയുകയാണെങ്കിൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന സംസ്ഥാന സർക്കാർ നിലപാടിനെ തള്ളിയാണ‌് വിൽക്കാൻ ടെൻഡർ ക്ഷണിച്ചത‌്. സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 635 ഏക്കർ ഭൂമിയിലാണ‌് വിമാനത്താവളം പ്രവർത്തിക്കുന്നത‌്. സംസ്ഥാനത്തിന്റെ മുതൽമുടക്ക‌് 1000 കോടിയിലേറെ രൂപയാണ‌്.
നേരത്തെ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടായപ്പോൾ വലിയ പ്രതിഷേധം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമയാന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ സ്വകാര്യപങ്കാളിത്തം ഉണ്ടാകുകയാണെങ്കിൽ കൂടിയാലോചിക്കുമെന്ന ഉറപ്പും നൽകിയിരുന്നു. അതും ലംഘിക്കപ്പെട്ടു.
ആവശ്യമെങ്കിൽ മത്സര ടെൻഡറിൽ പങ്കെടുത്ത‌് വിമാനത്താവളം വാങ്ങാനാണ‌് സിവിൽ ഏവിയേഷൻ മന്ത്രാലയം കേരളത്തോട‌് നിർദേശിച്ചത‌്. സംസ്ഥാനത്തിന‌് നേരിട്ട‌് ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ തടസ്സമുള്ളതിനാൽ കേരളത്തിനുവേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി പങ്കെടുക്കുമെന്ന‌് നേരത്തെ അറിയിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2QzDeC5
via IFTTT
No comments:
Post a Comment