കഴക്കൂട്ടം > കണിയാപുരത്ത് പിഡിപി - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. അക്രമത്തില്‍ പിഡിപി പ്രവര്‍ത്തകരായ സിദ്ധിഖ്, അഷ്‌റഫ്, സുധീര്‍, നിസാം യൂത്ത് ലീഗ് പ്രവര്‍ത്തകരായ നൗഫല്‍, ഷാഹുല്‍ ഹമീദ്, അനസ്, റഷീദ് ,നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അബ്ദുല്‍നാസര്‍ മദനിയെ യൂത്ത് ലീഗുകാര്‍ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് അന്‍പതോളം പിഡിപി പ്രവര്‍ത്തകര്‍ പള്ളിപ്പുറത്തു നിന്നും കണിയാപുരത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടയില്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് ലീഗിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ യുത്ത് ലീഗ് പ്രവര്‍ത്തകരെ പിഡിപിക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2LvdrFs
via IFTTT
No comments:
Post a Comment