തിരുവനന്തപുരം > ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവനടന്‍ അപകടത്തില്‍ മരിച്ചു. അഭിമന്യു രമാനന്ദനാണ് വാഹനാപകടത്തില്‍ മരിച്ചത്. 31 വയസായിരുന്നു. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേക്ക് മടങ്ങവെ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രി കല്ലമ്പലം ദേശീയ പാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപമായിരുന്നു അപകടം. ഒറ്റമുറി വെളിച്ചം , ഡാകിനി എന്നി സിനിമകളില്‍ അഭിമന്യു അഭിനയിച്ചിട്ടുണ്ട്
from Kerala || Deshabhimani Online News https://ift.tt/2ElbU4c
via IFTTT
No comments:
Post a Comment