നാലുകോടിയുടെ ലഹരിമരുന്നുമായി അന്താരാഷ്ട്ര മാഫിയാ സംഘം കൊച്ചിയില്‍ പിടിയില്‍; ലഹരി മരുന്ന് മാലിയിലേക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

നാലുകോടിയുടെ ലഹരിമരുന്നുമായി അന്താരാഷ്ട്ര മാഫിയാ സംഘം കൊച്ചിയില്‍ പിടിയില്‍; ലഹരി മരുന്ന് മാലിയിലേക്ക്

കൊച്ചി > കൊച്ചി വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയാ സംഘത്തെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. ഹോങ്കോങ്ങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഡ്രഗ് കാര്‍ട്ടണില്‍ 'കോനാ ഗോള്‍ഡ്' എന്ന മയക്ക് മരുന്ന് മാഫിയാ സംഘത്തിലെ മാലിദ്വീപ് സ്വദേശികളായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണ് വലയിലായത്. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ്(35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഷാംപൂ ബോട്ടിലുകളില്‍ നിറച്ച് കടത്താന്‍ തയ്യാറാക്കിയ നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈ ഗ്രേഡ്   'ഹാഷിഷ് ഓയില്‍ ' കണ്ടെടുത്തു.

ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴി തായ്ലാന്റ്, സിങ്കപ്പൂര്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന സംഘമാണ് പിടിയിലായത്. ഇന്ത്യന്‍ ലഹരിമരുന്ന് മാര്‍ക്കറ്റില്‍ തന്നെ നാല് കോടി രൂപയിലധികം വിലമതിക്കുന്ന ലഹരി വസ്തുവാണ് പിടികൂടിയത്. ഇന്ത്യന്‍ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മാസങ്ങളായി ഈ കള്ളക്കടത്തു സംഘത്തെ തെരയുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ട് ഷാംപൂ ബോട്ടിലുകളില്‍ നിറച്ച ഹാഷിഷ് രണ്ട് ബാഗുകളിലാണ് സൂക്ഷിച്ചിരുന്നത്.

വിദേശ ടൂറിസ്റ്റുകള്‍ എന്ന പേരില്‍ നഗരത്തിലെത്തിയ സംഘം ഹോട്ടലുകളില്‍ മാറി മാറി താമസിച്ച് വരികയായിരുന്നു. എറണാകുളം  മേനകയിലെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്നും തിങ്കളാഴ്ച  കൊച്ചി സിറ്റി ഷാഡോ പൊലീസും സെന്‍ട്രല്‍ പൊലീസും ചേര്‍ന്ന് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും എത്തിച്ച  ഹാഷിഷ് ഓയില്‍ നെടുമ്പാശേരി വിമാനത്താവളം വഴി മാലിദ്വീപിലേക്ക് കടത്തുവാനായിരുന്നു പ്രതികളുടെ പദ്ധതി എന്ന് ഡിസിപി ജെ ഹിമേന്ദ്രനാഥ് പറഞ്ഞു. പ്രതികള്‍ എല്ലാവരും ഡിസംബറില്‍ നിരവധി തവണ മാലീ ദ്വീപ്, തായ്ലാന്റ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി തവണ വിവിധ വിമാനത്താവളങ്ങളില്‍ വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്.  പിടിയിലായവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ദിവസത്തിലധികമായി ഷാഡോ സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി ഐ അനന്തലാല്‍, ഷാഡോ എസ്‌ഐ എ ബി വിബിന്‍, സിപിഒമാരായ അഫ്‌സല്‍, ഹരിമോന്‍, സാനു, വിനോദ്, സനോജ്, സാനുമോന്‍, വിശാല്‍, സുനില്‍, അനില്‍, യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ  ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.




 



from Kerala || Deshabhimani ​Online ​News http://bit.ly/2St6IyF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages