കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്: നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്: നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്: നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്കും ഒരു ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ശേഷം ബാരിക്കേഡ് മറിച്ചാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ കടുത്ത സമീപനത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ സമരം നടത്തുന്നത്. എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

അതിനിടെ, ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 14 വരെ നീട്ടണമെന്നാണ് ആവശ്യം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസം കൂടി നിരോധനാജ്ഞ നീട്ടാനാണു സാധ്യത. അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. ഇവരെ പെരിനാട് സ്റ്റേഷനിലേക്ക് മാറ്റി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zPCJcW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages