തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായും അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടും കോൺഫെഡറേഷൻ ഓഫ‌് സെൻട്രൽ ഗവ. എംപ്ലോയീസ‌് ആൻഡ‌് വർക്കേഴ‌്സിൻെറ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർ രാജ‌്ഭവനിലേക്ക‌് മാർച്ച‌് നടത്തി . ജനുവരി എട്ടിനും ഒമ്പതിനും നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന‌് മുന്നോടിയായി നടത്തിയ മാർച്ചിൽ സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ജീവനക്കാർ ഒന്നാകെ അണിനിരന്നു.
രാജ‌്ഭവന‌് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ മാർച്ച‌് ഉദ‌്ഘാടനം ചെയ‌്തു. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എല്ലാവർക്കും സ‌്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുക, തുല്യജോലിക്ക‌് തുല്യവേതനം അനുവദിക്കുക, ഏഴാം ശമ്പളകമീഷനുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ‌്നങ്ങളും പരിഹരിക്കുക തുടങ്ങി പ്രധാന പത്ത‌് ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു. യോഗത്തിൽ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് വി ശ്രീകുമാർ അധ്യക്ഷനായി.
അഖിലേന്ത്യ സെക്രട്ടറി ജനറൽ എം കൃഷ‌്ണൻ, കെജിഒഎ ജനറൽ സെക്രട്ടറി ടി എസ‌് രഘുലാൽ, സന്തോഷ‌് കുമാർ (ബിഎസ‌്എൻഎൽ എംപ്ലോയീസ‌് യൂണിയൻ), എം സി നായർ (സെൻട്രൽ ഗവ. പെൻഷനേഴ‌്സ‌് യൂണിയൻ), ജി ആർ പ്രമോദ‌് (ഐഎസ‌്ആർഒ സ്‌റ്റാഫ‌് അസോസിയേഷൻ), കെ വി മനോജ‌് (ശ്രീചിത്ര), ശശികുമാർ (ഇഎസ‌്ഐ ), പ്രദീപ‌്കുമാർ (ഇൻകം ടാക‌്സ‌് ) എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറി എസ‌് അശോക‌്കുമാർ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EdAwf7
via IFTTT
No comments:
Post a Comment