തിരുവനന്തപുരം > പ്രളയ രക്ഷാപ്രവർത്തനത്തിൽ കേരള സമൂഹം പ്രകടമാക്കിയ ഒത്തൊരുമ സംസ്ഥാന പുനർനിർമാണത്തിലും സാധ്യമാക്കണമെന്ന‌് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു. ദുരന്തത്തെ മനോബലവും ഒരുമയുംകൊണ്ട‌് അതിജീവിച്ചവരാണ‌് മലയാളികൾ. പ്രളയാനന്തര പുനർനിർമാണത്തിലും ഈ മനോഭാവം നിലനിർത്തുകയെന്നതാണ് ഇനിയുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തരസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അൻസാരി.
പ്രളയം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട‌് പുനർനിർമാണ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. സംസ്ഥാന പുനർനിർമാണത്തിൽ ജനപക്ഷ കാഴ്ചപ്പാടാണ‌് മുഖ്യമന്ത്രിക്കുള്ളത‌്. പ്രളയത്തിൽ സംസ്ഥാനത്ത‌് അഞ്ഞൂറോളം പേർ മരിച്ചു. 20000 വീടും 10000 കിലോമീറ്റർ റോഡും തകർന്നു. സംസ്ഥാന പുനർനിർമാണത്തിന‌് 30,000 കോടിരൂപ ആവശ്യമാണെന്നാണ‌് കണക്കാക്കുന്നത‌്.
പുനർനിർമാണത്തിന‌് കേന്ദ്ര, സംസ്ഥാന വിഹിതത്തിന‌് പുറമേ അംഗീകൃത മാനദണ്ഡമനുസരിച്ച‌് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നുള്ള സാമ്പത്തികസഹായവും പ്രധാനമാണ‌്.
from Kerala || Deshabhimani Online News http://bit.ly/2Q6EDuZ
via IFTTT
No comments:
Post a Comment