ഇ വാർത്ത | evartha
ബിജെപി രഥയാത്ര നടത്തിയ സ്ഥലം ഗംഗാജലവും ചാണകവും കൊണ്ട് ശുദ്ധിയാക്കി തൃണമൂല്‍ പ്രവര്‍ത്തകര്‍

ബിജെപിയുടെ രഥയാത്രക്ക് പിന്നാലെ ഗംഗാജലവും ചാണകവും ഉപയോഗിച്ച് ഗ്രൗണ്ട് ശുദ്ധീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലാണ് ശുദ്ധീകരണ യത്‌നം നടന്നത്. ബിജെപി വര്‍ഗ്ഗീയ സന്ദേശം നല്‍കിയെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തിയത്.
‘ഇത് മദന്‍ മോഹന്റെ നാട്, ഹിന്ദു പാരമ്പര്യങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ ഈ സ്ഥലം ശുദ്ധീകരിച്ചു’ കൂച്ച് ബീഹാറില്‍ മദന്‍ മോഹന്റെ രഥം അല്ലാതെ ജില്ലയില്‍ മറ്റ് രഥങ്ങളെ പ്രവേശിപ്പിക്കില്ല’ തൃണമൂല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ഡിസംബര്‍ 7,9,14 എന്നീ തീയതികളിലായി ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zOqZHo
via IFTTT
No comments:
Post a Comment