കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കൽ: ലീഗ‌് നിലപാട‌് വ്യക്തമാക്കണം –- മന്ത്രി കെ ടി ജലീൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കൽ: ലീഗ‌് നിലപാട‌് വ്യക്തമാക്കണം –- മന്ത്രി കെ ടി ജലീൽ



മലപ്പുറം
മുസ്ലിംലീഗ‌് പ്രതിനിധിയുടെ നിയമസഭാംഗത്വം രണ്ടുവട്ടം റദ്ദാക്കിയ  ഹൈക്കോടതി നടപടിയിൽ സംസ്ഥാന നേതൃത്വം നിലപാട‌് വ്യക്തമാക്കണമെന്ന‌് മന്ത്രി  കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അഴീക്കോട‌് നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എം ഷാജി പുറത്തിറക്കിയ നോട്ടീസാണ‌് അംഗത്വം റദ്ദാക്കിയതിനാധാരം. എല്ലാ തെരഞ്ഞെടുപ്പ‌് കാലത്തും  ലീഗ‌് മുസ്ലിംവീടുകളിൽ  നോട്ടീസ‌് വിതരണം നടത്താറുണ്ട‌്.  ഇത്തരത്തിലുള്ള നോട്ടീസിലാണ‌് എൽഡിഎഫ‌്  സ്ഥാനാർഥിയായിരുന്ന എം വി നികേഷ‌്കുമാറിനെ പരാജയപ്പെടുത്താൻ വർഗീയതയും മതാന്ധതയും നിറഞ്ഞ വിശേഷണങ്ങൾ പ്രചരിപ്പിച്ചത‌്.  അമുസ്ലിമുകൾ  സിറാത്തിന്റെ പാലം കടക്കില്ലെന്നും ചെകുത്താന്റെകൂടെ അന്തിയുറങ്ങേണ്ടവരാണെന്നുമാണ‌്  നോട്ടീസിലെ വാചകങ്ങൾ. മുസ്ലിം സമുദായത്തിന്റെ രക്ഷക്ക്, അഞ്ചുനേരം നിസ‌്കരിക്കുന്ന കെ മുഹമ്മദ‌് ഷാജിയെന്ന കെ എം ഷാജിയെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട‌്.  അമുസ്ലിമുകളുടെ വോട്ട‌് വേണോ വേണ്ടയോ എന്ന‌് ലീഗ‌് നേതൃത്വം വ്യക്തമാക്കണം.

   മുസ്ലിം സമുദായത്തെയാകെ പിറകോട്ടുവലിക്കാനാണ‌് മുസ്ലിംലീഗ‌് ഇടപെടുന്നത‌്. പരിഷ‌്കൃത സമൂഹത്തിലും മതസ‌്പർധയും മതാന്ധതയും വച്ചുപുലർത്തുന്നു. ഇത്തരത്തിലുള്ള നിലപാടുകളുമായി ഒരു പാർടിക്കും പ്രവർത്തിക്കാൻ അവകാശമില്ല. ലീഗിന്റെ ഇത്തരം നിലപാടുകൾ സമൂഹം ചർച്ചചെയ്യണം.

  യൂത്ത‌് ലീഗ‌് ജാഥയുടെ മുദ്രാവാക്യം ഒന്നും പ്രസംഗിക്കുന്നത‌് മറ്റൊന്നുമാണ‌്. സംഘപരിവാറുമായി യോജിച്ചുനിൽക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണിവർ. അധികാരംമാത്രമാണ‌് മുസ്ലിംലീഗിന്റെയും യൂത്ത‌് ലീഗിന്റെയും ലക്ഷ്യം. കോ–-ലി–-ബി സഖ്യത്തിന‌് ഇനിയും സാധ്യതകളേറെയുണ്ട‌്. വീട്ടിലിരുന്ന‌് ലോക‌്സഭയിലേക്ക‌് ടിക്കറ്റെടുക്കാൻ ഇനി ലീഗിന‌് ആവില്ല. ഇത്തവണ പൊന്നാനിയിൽ ലീഗിന‌് അടിപതറുമെന്നും കഴിഞ്ഞ തവണ നാമമാത്ര ഭൂരിപക്ഷത്തിനാണ‌് വിജയിച്ചതെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2SjdTsY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages