മലകയറാതെ മനിതി സംഘം മടങ്ങി; തിരികെ വരുമെന്ന് സ്ത്രീകള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

മലകയറാതെ മനിതി സംഘം മടങ്ങി; തിരികെ വരുമെന്ന് സ്ത്രീകള്‍

പമ്പ > ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മലകയറാതെ മടങ്ങി. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം മടങ്ങാന്‍ തീരുമാനിച്ചത്. പമ്പയില്‍ മനിതി സംഘത്തെ തടഞ്ഞ് സംഘര്‍ഷത്തിന് ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ പൊലീസ് സംരക്ഷണയോടെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരുസംഘം ചീറിപ്പാഞ്ഞ് വന്നു തടയുകയുണ്ടായി.

സ്ത്രീകള്‍ക്ക് നേരെ കയ്യേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് ഗാര്‍ഡ് റൂമിലേക്ക് ഇവരെ പൊലീസ് മാറ്റി. പിന്നീട് പൊലീസ് വാനില്‍വെച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘം തീരുമാനമറിയിച്ചത്. പതിവില്‍ കവിഞ്ഞ് വന്‍ ഭക്തജനത്തിരക്കുള്ള ദിവസമാണ് ഇന്ന്. കുട്ടികളും പ്രായമായവരും സന്നിധാനത്ത് ഏറെയുള്ളതിനാല്‍ ബലംപ്രയോഗിച്ചാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനീതി സംഘത്തെ പൊലീസ് പറഞ്ഞ് മനസിലാക്കി. തങ്ങള്‍ ശബരിമല ദര്‍ശനം അവസനാപ്പിക്കില്ലെന്നും തിരികെ വരുമെന്നും സ്ത്രീകള്‍ അറിയിച്ചു.


 



from Kerala || Deshabhimani ​Online ​News http://bit.ly/2BCaDlo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages