മുഖ്യമന്ത്രിത്തർക്കം തെരുവില്‍ ; റായ‌്പുരിൽ കോൺഗ്രസുകാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

മുഖ്യമന്ത്രിത്തർക്കം തെരുവില്‍ ; റായ‌്പുരിൽ കോൺഗ്രസുകാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി

ന്യൂഡൽഹി
മൂന്ന‌് സംസ്ഥാനങ്ങളിലെ കോൺഗ്രസ‌് മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക‌്. ചത്തീസ‌്ഗഢ് തലസ്ഥാനമായ റായ‌്പുരിൽ കോൺഗ്രസുകാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി. രാജസ്ഥാനിലെ കറൗലിയിൽ സച്ചിൻ പൈലറ്റിന്റെ അനുയായികൾ റോഡ‌് ഉപരോധിച്ചു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ  പിന്തുണയ‌്ക്കുന്നവർ ഭോപാലില്‍ പിസിസി ആസ്ഥാനമന്ദിരത്തിനു മുന്നിൽ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി.

റായ‌്പുരിൽ പിസിസി അധ്യക്ഷൻ ഭൂപേഷ‌് ബാഗേലിന്റെ വസതിക്കുമുന്നിലാണ‌് അദ്ദേഹത്തിന്റെയും പ്രതിപക്ഷനേതാവായിരുന്ന ടി എസ‌് സിങ‌് ദേവിന്റെയും അനുയായികൾ ഏറ്റുമുട്ടിയത‌്. മധ്യപ്രദേശിൽ കൂടുതൽ കോൺഗ്രസ‌് എംഎൽഎമാരുടെ പിന്തുണ ലഭിച്ച കമൽനാഥിനെതിരെ സിഖ് കൂട്ടക്കൊലയിലെ പങ്കിന്റെ പേരില്‍ മറുപക്ഷം ഓണ്‍ലൈന്‍ പ്രചരണം ശക്തമാക്കി. സിഖ‌് കൂട്ടക്കൊലയിൽ പങ്കെടുത്തവർക്ക‌് കോൺഗ്രസ‌് പുരസ‌്കാരം നൽകുകയാണെന്ന‌് അകാലിദളും ആരോപിച്ചു. അതേസമയം, ഭോപാലിൽ കോൺഗ്രസ‌് ആസ്ഥാനത്ത് ‘മുകളിൽ ഭഗവാൻ ശിവനെങ്കിൽ താഴെ കമൽനാഥ‌്’ എന്നെഴുതിയ കൂറ്റൻ ബോർഡ‌് സ്ഥാപിച്ചു.

ഹൈക്കമാൻഡ‌്  നിരീക്ഷകരുടെ സാന്നിധ്യത്തിൽ മൂന്ന‌് സംസ്ഥാനത്തും  ചേർന്ന എംഎൽഎമാരുടെ യോഗങ്ങളില്‍ തീരുമാനം എടുക്കാനാകാത്തതിനാല്‍ അന്തിമതീരുമാനം രാഹുല്‍​ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. നിരീക്ഷകരായ എ കെ ആന്റണി(മധ്യപ്രദേശ‌്), മല്ലികാർജുൻ ഖാർഗെ(ചത്തീസ‌്ഗഡ‌്), കെ സി വേണുഗോപാൽ(രാജസ്ഥാൻ) എന്നിവർ ഡൽഹിയിൽ തിരിച്ചെത്തി രാഹുൽഗാന്ധിയെ വിവരങ്ങൾ ധരിപ്പിച്ചു. കമൽനാഥ‌്, ജ്യോതിരാദിത്യസിന്ധ്യ, അശോക‌് ഗെലൊട്ട‌്, സച്ചിൻ പൈലറ്റ‌് എന്നിവരും ചർച്ചകൾക്കായി ഡൽഹിയിലെത്തി. നാലുപേരുമായും രാഹുൽഗാന്ധി വെവ്വേറെ കൂടിക്കാഴ‌്ച നടത്തി.

അതേസമയം, തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവു തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ‌്ത‌ു.



from Kerala || Deshabhimani ​Online ​News https://ift.tt/2SMVZ1U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages