തിരുവനന്തപുരം> നാലുപാർടികളെ ഉൾപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിച്ചതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. ഐഎൻഎൽ, കേരള കോൺഗ്രസ് (ബി). ജനാധിപത്യ കേരള കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ എന്നിവരെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. ദേശീയ തലത്തിൽ നീതീഷ്‌കുമാർ നേതൃത്വം നൽകുന്ന പാർടിയാണ് ലോക് താന്ത്രിക് ജനതാദൾ. എം വി ശ്രേയാംസ് കുമാറാണ് കേരളത്തിൽ നേതൃത്വം നൽകുന്നത്.
സി കെ ജാനു നേതൃത്വം നൽകുന്ന പാർടി ഉൾപ്പെടെ മറ്റ് ചില പാർടികളും എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. മറ്റ് ചില പാർടികളും ഇപ്പോൾ തന്നെ സഹകരിക്കുന്നുണ്ട്. നാലു പാർടികളെ മുന്നണിയിൽപ്പെടുത്തുന്ന കാര്യത്തിൽ മാത്രമാണ് ഇന്നത്തെ യോഗത്തിൽ തീരുമാനമായതെന്നും എ വിജയരാഘവൻ പറഞ്ഞു. മന്ത്രി സഭാ പുനസംഘടന ഇപ്പോൾ ചർച്ചചെയ്‌തിട്ടില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന വിധത്തിൽ ബിജെപിയും കോൺഗ്രസും നിലപാടെടുക്കുമ്പോൾ, കേരളത്തെ വർഗീയമായി ചേരിതിരിച്ച് അസ്‌ഥിരപ്പെടുത്താൻ നോക്കുമ്പോൾ അതിനെതിരെ യോജിച്ച നിലപാടുള്ളവരുമായി ഐക്യപ്പെടുകയാണ് എൽഡിഎഫ് ചെയ്യുന്നത്.
സ്‌ത്രീവിരുദ്ധ രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവെയ്‌ക്കുന്നത്. അതിന് പിന്തുണക്കൊടുക്കുയാണ് കോൺഗ്രസ്. ഏറെ അപകടകരമായ ഈ സ്‌ത്രീ വിരുദ്ധത കാണാതിരിക്കാനാവില്ല. കേരളത്തെ ഫ്യുഡൽ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2rVDv3Q
via IFTTT
No comments:
Post a Comment