വിശ്വാസത്തെക്കുറിച്ച് അവിശ്വാസി പറയേണ്ടെന്ന നിലപാട് ശരിയല്ല: കുരീപ്പുഴ ശ്രീകുമാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

വിശ്വാസത്തെക്കുറിച്ച് അവിശ്വാസി പറയേണ്ടെന്ന നിലപാട് ശരിയല്ല: കുരീപ്പുഴ ശ്രീകുമാര്‍

തിരുവനന്തപുരം > വിശ്വാസികളുടെ പ്രശ്‌നത്തില്‍ അവിശ്വാസി അഭിപ്രായം പറയേണ്ടെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കവി കുരീപ്പുഴ  ശ്രീകുമാര്‍. ഗവ. വിമന്‍സ് കോളേജില്‍ നടന്ന ഒഎന്‍വി സ്മൃതിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ആളുകളെ വിശ്വാസി അവിശ്വാസിയെന്ന് തരം തിരിച്ച് കാണുന്നത് ശരിയല്ല. വിശ്വാസി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവിശ്വാസിയെ കൂടി ബാധിക്കുന്നുണ്ട്.  പമ്പാ നദി വിശ്വാസികള്‍ മലിനമാക്കുന്നതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ മുഴുവനാണ്. അതില്‍ വിശ്വാസിയും അവിശ്വാസിയും, യുക്തിവാദിയുമൊക്കെയുണ്ട്. ആരാധനാലയങ്ങളില്‍  ഉച്ചഭാഷിണി വയ്ക്കുമ്പോള്‍ അത് കേള്‍ക്കുന്നവരില്‍ വിശ്വാസികളും അവിശ്വാസികളുമെല്ലാമുണ്ട്. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം നടന്നപ്പോള്‍ മരിച്ചത് വിശ്വാസികള്‍ മാത്രമല്ല. എല്ലാ വിഷയത്തിലും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.   ജീവിത്തിലെ നിലപാട് കൊണ്ട് ജ്വലിക്കുന്ന നക്ഷത്രമാണ് ഒഎന്‍വിയെന്നും കുരീപ്പുഴ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2QPSmvx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages