ഓസീസ് താരങ്ങളെ പ്രകോപിപ്പിച്ച് വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തും സ്ലിപ്പില്‍ വിരാട് കോഹ്ലിയും: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ഓസീസ് താരങ്ങളെ പ്രകോപിപ്പിച്ച് വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തും സ്ലിപ്പില്‍ വിരാട് കോഹ്ലിയും: വീഡിയോ

ഇ വാർത്ത | evartha
ഓസീസ് താരങ്ങളെ പ്രകോപിപ്പിച്ച് വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തും സ്ലിപ്പില്‍ വിരാട് കോഹ്ലിയും: വീഡിയോ

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് താരങ്ങളെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ച് ഋഷഭ് പന്തും ക്യാപ്ടന്‍ വിരാട് കോഹ്ലിയും. പരമ്പരയുടെ താരമാകുമെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് പ്രവചിച്ച ഉസ്മാന്‍ ഖവാജ ക്രീസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ പന്ത് നടത്തിയ ഒരു പരാമര്‍ശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വൈറലായത്.

‘ഇവിടെ എല്ലാവര്‍ക്കും ചേതേശ്വര്‍ പൂജാരയാകാനാവില്ല’, എന്നായിരുന്നു പന്തിന്റെ പരാമര്‍ശം. ഖവാജയുടെ ശ്രദ്ധ തിരിക്കാനായിരുന്നു പന്തിന്റെ ‘വാക്കു കൊണ്ടുള്ള ആക്രമണം’. ഇതിനിടെ, ഓസീസ് നായകന്‍ ടിം പെയ്ന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ചില പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതിനിടെ, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളത്തില്‍ കാട്ടുന്ന ആവേശവും വാക്കുകള്‍ കൊണ്ടുള്ള ആക്രമണവും ഓസീസ് താരങ്ങള്‍ ഏറ്റുപിടിച്ചാല്‍, ലോകത്തിലെ ഏറ്റവും മോശപ്പെട്ട ടീമായി തങ്ങള്‍ വിലയിരുത്തപ്പെടുമെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ചൂണ്ടിക്കാട്ടി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2rn0vZc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages