ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല; സുരേന്ദ്രന്‍ തിരിച്ചെത്തുന്നത് കരുത്തനായെന്ന് പിഎസ് ശ്രീധരന്‍ പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല; സുരേന്ദ്രന്‍ തിരിച്ചെത്തുന്നത് കരുത്തനായെന്ന് പിഎസ് ശ്രീധരന്‍ പിള്ള

ഇ വാർത്ത | evartha
ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല; സുരേന്ദ്രന്‍ തിരിച്ചെത്തുന്നത് കരുത്തനായെന്ന് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തുവരുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റെ കേസില്‍ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്റിന്റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2E5Za0m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages