കൊച്ചി>ഇഎസ്ഐ ആശുപത്രിയില്‍ ജോലിയിലിരിക്കെ ഇഎസ്ഐ ഡോക്ടര്‍മാര്‍ക്കുള്ള ക്വോട്ടയില്‍ മെഡിക്കല്‍ പിജിയ്ക്ക് പ്രവേശനം നേടിയ ഡോക്ടറെ സംസ്ഥാന ഹെല്‍ത്ത് സര്‍വീസിലേക്ക് പോകാന്‍ അനുവദിയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഡോക്ടറുടെ ആവശ്യം അംഗീകരിച്ച് ഡോക്ടറെ ഇഎസ്ഐ സര്‍വീസില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ വിധി. പിജി പൂര്‍ത്തിയാക്കിയ ശേഷം ഇഎസ്ഐ സര്‍വീസില്‍ രണ്ട് വര്‍ഷം കൂടി ജോലി നോക്കാതെ വിട്ടുപോയാല്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഡോക്ടര്‍ക്ക് പ്രവേശനം നല്‍കിയത്. നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ തയ്യാറാകുകയാണെങ്കില്‍ പോകാന്‍ അനുവദിയ്ക്കണമോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്നും കോടതി വ്യക്തമാക്കി.
ഇഎസ്ഐ ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.അതുകൊണ്ടാണ് അവിടെ നിന്ന് പ്രത്യേക ക്വോട്ടയില്‍ പിജി പഠിയ്ക്കുന്നവര്‍ അവിടെ സേവനം നടത്തണമെന്ന് ആവശ്യപ്പെടുന്നത് .പഠന കാലത്ത് അവര്‍ക്ക് ഇഎസ്ഐയില്‍ നിന്ന് ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇഎസ്ഐ പദ്ധതിയില്‍അംഗങ്ങളായവര്‍ നല്‍കുന്ന പണം കൊണ്ടുകൂടിയാണ് ശമ്പളം കൊടുക്കുന്നത്. അതുകൊണ്ട് അവര്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിവരുമ്പോള്‍ അവിടെ തന്നെ പ്രവര്‍ത്തിയ്ക്കണം. സംസ്ഥാന ഹെല്‍ത്ത് സര്‍വീസും ഇഎസ്ഐ സര്‍വീസും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടര്‍ എന്‍ പ്രവീണിന്റെ നിയമനമാണ് തര്‍ക്കവിഷയമായത്. ശ്വാസകോശ രോഗ വിഭാഗത്തിലാണ് ഡോക്ടര്‍ ഇഎസ്ഐ ക്വോട്ടയില്‍ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയത്.
from Kerala || Deshabhimani Online News https://ift.tt/2zYtU0h
via IFTTT
No comments:
Post a Comment