തിരുവനന്തപുരം > വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ചലച്ചിത്ര മേഖലയെ സമീപിച്ച കലാകാരനായിരുന്നു ഇന്ത്യൻ നവസിനിമയിലെ അതികായനായ മൃണാൾ സെൻ എന്ന് കോടിയേരി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോട് എന്നും ഹൃദയബന്ധം സൂക്ഷിക്കുകയും സർഗാത്മകമായ കഴിവുകളെ പുരോഗമന ജനാധിപത്യ പക്ഷത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം കണിശത പുലർത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ചേർന്നു നിന്ന മൃണാൾ സെൻ, ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷ (ഇപ്‍റ്റ)നുമായി സഹകരിച്ച് പ്രവർത്തിച്ചു. ‐ അദ്ദേഹം പറഞ്ഞു.
മൃണാൾ സെന്നിന്റെ ആദ്യകാല സിനിമയായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിലുള്ള നിരവധി സൃഷ്ടികൾ
സംസ്ഥാന-ദേശീയപുരസ്കാരങ്ങൾക്കു പുറമെ ദേശാന്തര അംഗീകാരങ്ങളും സ്വന്തമാക്കി. കാൻ, ഷിക്കാഗോ, ബെർലിൻ, വെനീസ്, മോസ്കോ, കയ്റോ, മോൺട്രീൽ തുടങ്ങി നിരവധി ചലച്ചിത്ര മേളകളിൽ സെൻ ചിത്രങ്ങൾ പുരസ്കാരം നേടി.
പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരവും മൃണാൾ സെന്നിന് സ്വന്തമാണ്. പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായും അദ്ദേഹം ഉണ്ടായിരുന്നു.‐ കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Szmury
via IFTTT
No comments:
Post a Comment