കുട്ടികൾക്ക‌് അധ്യാപകന്റെ പീഡനം : പരാതി പുറത്തറിഞ്ഞത‌് പ്രതി വിദേശത്തേക്ക‌് കടന്നശേഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

കുട്ടികൾക്ക‌് അധ്യാപകന്റെ പീഡനം : പരാതി പുറത്തറിഞ്ഞത‌് പ്രതി വിദേശത്തേക്ക‌് കടന്നശേഷം


മലപ്പുറം
വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെയുള്ള പരാതി പുറംലോകത്തെത്തിയത‌് അധ്യാപകൻ വിദേശത്തേക്ക‌് കടന്നശേഷം. സംഭവം നടന്ന‌് രണ്ടാഴ‌്ചക്കുശേഷമാണ‌് പരാതി ബന്ധപ്പെട്ടവർ പൊലീസ‌് സ‌്റ്റേഷനിൽ എത്തിച്ചത‌്. ഇതിനിടെ സ‌്കൂളിന‌കത്തും പുറത്തും മാനേജ‌്മെന്റ‌് പ്രതിനിധികളുടെയും ലീഗ‌് നേതാക്കളുടെയും ഇടപെടലിൽ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിനിടെ ആരോപണവിധേയനായ ഉറുദു അധ്യാപകൻ എൻ കെ ഹഫ്സൽ റഹ്മാൻ സുരക്ഷിതമായ താവളം കണ്ടെത്തി. പീഡനത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കൾ പരാതിയിൽ ഉറച്ചുനിന്നതോടെയാണ‌് പീഡനം പുറത്തറിഞ്ഞത‌്. ഈ സമയത്തും പ്രിൻസിപ്പലിന്റെയും ചില അധ്യാപകരുടെയും നേതൃത്വത്തിൽ പ്രശ‌്ന പരിഹാരത്തിന‌് ശ്രമിച്ചെങ്കിലും എസ‌്എഫ‌്ഐ ഇടപെട്ടതോടെ 60 പേർ ഒപ്പിട്ട 19 പരാതികൾ പൊലീസിന‌് മുന്നിലെത്തി.

നവംബർ ആറിന് സ്കൂളിൽ എൻഎസ്എസ് സംഘടിപ്പിച്ച ക്യാമ്പിൽ മറ്റൊരു സ്കൂളിൽനിന്നെത്തിയ വിദ്യാർഥിനിയെ  ഹഫ്സൽ ഉപദ്രവിച്ചതോടെയാണ‌് സ‌്കൂളിലെ മറ്റ് വിദ്യാർഥിനികളും പരാതിയുമായി രംഗത്തെത്തിയത‌്. എഴുതി തയ്യാറാക്കിയ പരാതികൾ ക്ലാസ‌് ടീച്ചർ മുഖേന സ‌്കൂളിലെ ആന്റി ഹരാസ‌്മെന്റ‌് കമ്മിറ്റിയുടെ ചുമതലയുള്ള അധ്യാപികക്ക‌് കൈമാറിയെങ്കിലും പൊലീസിനോ ബാലാവകാശ പ്രവർത്തന ഏജൻസികൾക്കോ കൈമാറാൻ തയ്യാറാകാതെ പ്രിൻസിപ്പലിനെ ഏൽപ്പിച്ചതാണ‌് പ്രതി രക്ഷപ്പെടാൻ വഴിയൊരുക്കിയത‌്. സ‌്കൂളിലും പുറത്തും നിരവധി തവണ നടന്ന മധ്യസ്ഥ ചർച്ചകൾക്കിടെയാണ‌് ഇരകളുടെയും രക്ഷിതാക്കളുടെയും പേരുവിവരം ചോർന്നതും യൂത്ത‌് ലീഗുകാർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും.



from Kerala || Deshabhimani ​Online ​News https://ift.tt/2U8hoUm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages