കുട്ടികൾ പറഞ്ഞു; കളിയല്ല നവകേരളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

കുട്ടികൾ പറഞ്ഞു; കളിയല്ല നവകേരളം

ആലപ്പുഴ> കുട്ടികൾക്കറിയാം നവകേരളത്തിലേക്കുള്ള പാത അത്ര എളുപ്പമല്ലെന്ന‌്. പരിസ്ഥിതിയോട‌് തെല്ലും കനിവില്ലാതെ മനുഷ്യൻ കാട്ടിക്കൂട്ടിയതെല്ലാം തിരിച്ചടിയാകുന്നു. ഇന്ന‌് സർക്കാരും ഏതാനും സംഘടനകളും ഇത‌് തിരിച്ചറിയുന്നു. പക്ഷേ, പൊതുസമൂഹമോ? ഉപന്യാസ രചനാമത്സരത്തിന‌് ‘പ്രളയാനന്തര കേരളം’ എന്ന വിഷയമായിരുന്നു നൽകിയിരുന്നത‌്. മികച്ച രചനകൾ പലതുമുണ്ടായിരുന്നുവെന്ന‌് വിധികർത്താക്കൾ വിലയിരുത്തി.

സ്വന്തം വീടിനോടുള്ള പ്രതിപത്തി റോഡിനോടും കാടിനോടും പൊതുഇടങ്ങളോടും നമ്മൾ കാണിക്കണമെന്നാണ‌് ഈ വിഷയത്തിൽ മികച്ച രചനകൾ അഭ്യർഥിക്കുന്നത‌്. സർക്കാരും തദ്ദേശസ്ഥാപനങ്ങളും മാത്രം ശ്രമിച്ചാൽ തെരുവോര മാലിന്യപ്രശ‌്നം പരിഹരിക്കാനാകില്ലെന്ന‌് കുട്ടികൾ തിരിച്ചറിയുന്നു. അവർ സഹപാഠികളോട‌് പറയുന്നു; ‘നമുക്ക‌് കൂട്ടായി ശ്രമിക്കാം’ എന്ന‌്.

രണ്ടുമൂന്ന‌് ഉപന്യാസങ്ങൾ തന്നെ ഏറെ സംതൃപ്തനാക്കിയെന്ന‌് പുനർമൂല്യനിർണയം നടത്തിയ  സന്തോഷ‌് ഏച്ചിക്കാനം ദേശാഭിമാനിയോട‌് പറഞ്ഞു. നവകേരളം സംബന്ധിച്ച‌് കുട്ടികൾക്ക‌് നല്ല ധാരണയുണ്ട‌്. അതിനായി ആഴത്തിലുള്ള കാഴ‌്ചപ്പാടും കഠിനയത്നവും ആവശ്യമാണെന്ന‌് അവർ വിലയിരുത്തിയിരിക്കുന്നു. പ്രളയം ഇത്ര രൂക്ഷമായി നമ്മളെ ബാധിച്ചതിന്റെ കാര്യകാരണങ്ങളിലേക്ക‌് അവർ കടന്നിട്ടുണ്ട‌്. പ്രകൃതിയെ നോവിക്കാതെ കരുതലോടെ നാം മുന്നോട്ടുപോയാലേ ലക്ഷ്യത്തിലെത്തൂ.

അതേസമയം, കുട്ടികൾ പ്രതീക്ഷിച്ച വിഷയങ്ങൾ തന്നെയാണ‌് ഇതെന്നതിനാൽ അവരുടെ അറിവിന്റെയും വായനയുടെയും ആഴമളക്കാൻ കഴിയില്ലെന്ന‌് ഏച്ചിക്കാനം കൂട്ടിച്ചേർത്തു. അവർ തയ്യാറെടുത്താണ‌് വന്നത‌്.  പ്രതീക്ഷിക്കാത്ത വിഷയം കൊടുക്കുമ്പോഴേ ശേഷി അറിയൂ.

ഉപന്യാസ മൂല്യനിർണയ പാനലിൽ അധ്യാപിക ദീപ നിശാന്തിനെ ഉൾപ്പെടുത്തിയതിനെതിരെ ചിലർ രംഗത്തുവന്നിരുന്നു. തുടർന്നാണ‌് ആ ചുമതല സന്തോഷ‌്  ‌‌‌ഏച്ചിക്കാനത്തെ ഏൽപ്പിച്ചത‌്. അവർ തെരഞ്ഞെടുത്ത രചനകൾതന്നെയാണ‌് ഏറ്റവും മികച്ചതായി താനും കണ്ടെത്തിയതെന്ന‌് ഏച്ചിക്കാനം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2E97MDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages