തിരുവനന്തപുരം > കമ്യൂണിസ്റ്റ് ധീരതയുടെ പര്യായമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കെഎസ്‌യുക്കാരുടെ കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 35 വര്‍ഷം തളരാതെ വിപ്ലവ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വ്യാപൃതനായി എന്നത് അസാധാരണമാണ്. മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തില്‍ നല്ല ഗ്രാഹ്യമുണ്ടായിരുന്ന ബ്രിട്ടോ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ ജാഗ്രതകാട്ടി. നാടിന്റെയും ജനങ്ങളുടെയും ശബ്ദം ഉയര്‍ത്തുന്നതിന് നിയമസഭാ വേദിയെ സവിശേഷമായി പ്രയോജനപ്പെടുത്താന്‍ തന്റെ അഞ്ചുവര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനത്തിന് കഴിഞ്ഞു. അതിലൂടെ നല്ല പാര്‍ലമെന്റേറിയന്‍ എന്ന അംഗീകാരവും നേടി. സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.
from Kerala || Deshabhimani Online News http://bit.ly/2EXdvN3
via IFTTT
No comments:
Post a Comment