കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്ക്‌ മൂന്ന്‌ രീതിയിലാകും നിയമനം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്ക്‌ മൂന്ന്‌ രീതിയിലാകും നിയമനം: മുഖ്യമന്ത്രി

തിരുവനന്തപുരം> കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനായി രൂപീകരിച്ച വിശേഷാല്‍ ചട്ടങ്ങള്‍ പ്രകാരം മൂന്നുരീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥചെയ്തിട്ടുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ട്രീം ഒന്നിൽ  നേരിട്ടും, രണ്ടും മുന്നും സ്ട്രീമുകളില്‍ തസ്തികമാറ്റം മുഖേനയുമാണ് നിയമനമെന്നും ടി എ അഹമ്മദ്‌ കബിറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്വങ്ങള്‍ ബാധകമാണ്. പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെഎസ്‌എയിലെ തസ്തികമാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള തസ്തികമാറ്റ നിയമന കാര്യത്തില്‍ മറ്റ് രണ്ട് സ്ട്രീമുകളില്‍ സംവരണവ്യവസ്ഥ ബാധകമാക്കിയിട്ടില്ല.

സ്ട്രീം രണ്ടിലും  മൂന്നിലും സംവരണം ബാധകമാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗക്ഷേമ കമ്മീഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും നിര്‍ദ്ദേശിച്ച പ്രകാരം ഇക്കാര്യം പരിശോധിക്കുകയും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ബാധകമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര ഗവണ്‍മെന്റിലെ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് പ്രസ്തുത സിവില്‍ അപ്പീലിന്മേലുള്ള വ്യവഹാരങ്ങള്‍ തടസ്സമല്ലെന്നും നിയമപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കാമെന്നുമാണ് ബഹു. കോടതി ഉത്തരവായത്. നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക്  പ്രാതിനിധ്യത്തില്‍ കുറവുണ്ടെന്ന് കാണുന്നപക്ഷം ആയത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ നിലവില്‍ സംവിധാനമുണ്ട്. ഇത് കെഎഎസിനും ബാധകമാണ്.മുഖ്യമരന്തി വയക്‌തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2BSE6Jf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages