എം പാനല്‍ കണ്ടക്ടര്‍മാര്‍: ഉത്തരവ് നടപ്പിലാക്കി തുടങ്ങി; വിഷയത്തില്‍ കോടതി തന്നെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ - തച്ചങ്കരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

എം പാനല്‍ കണ്ടക്ടര്‍മാര്‍: ഉത്തരവ് നടപ്പിലാക്കി തുടങ്ങി; വിഷയത്തില്‍ കോടതി തന്നെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ - തച്ചങ്കരി

തിരുവനന്തപുരം > എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി ഉത്തവ് നടപ്പിലാക്കി തുടങ്ങിയെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി.  കോടതി വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടീസ്  അയച്ചുകഴിഞ്ഞു. കോടതി തന്നെ വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

എം പാനലുകാരെ പിരിച്ചു വിടുന്ന സമയത്ത് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ജനങ്ങള്‍ ഒരു തരത്തിലും ബുദ്ധിമുട്ടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും തച്ചങ്കരി പറഞ്ഞു.

അനുകൂലമായ കോടതി വിധി സമ്പാദിച്ച് താല്‍ക്കാലിക ജീവനക്കാര്‍ തിരിച്ചെത്തിയാല്‍ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കും - തച്ചങ്കരി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2SUAfBa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages