വിദ്യാഭ്യാസം പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് മാത്രമാകരുത്: മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

വിദ്യാഭ്യാസം പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് മാത്രമാകരുത്: മന്ത്രി

കൊച്ചി
പരീക്ഷകൾക്കുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസമെന്ന ധാരണ തിരുത്താൻ സമൂഹം തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.  ലേമെറിഡിയൻ കൺവൻഷൻ സെന്ററിൽ പി എം ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷകൾക്കുവേണ്ടി മാത്രമുള്ള പഠനം വിദ്യാർഥികളുടെ സർഗശേഷിയെ അടയ‌്ക്കും. അതുകൊണ്ടാണ് വിദ്യാഭ്യാസരംഗത്ത് മുന്നിലായിയിട്ടും ലോകതലത്തിൽ അറിയപ്പെടുന്ന അവാർഡ്‌ജേതാക്കളോ ചിത്രകാരന്മാരോ ശാസ്ത്രജ്ഞരോ പുതുതായി നമുക്കില്ലാത്തത്. പരീക്ഷയ‌്ക്കുവേണ്ടി മാത്രമെന്ന രീതിയിലുള്ള വിദ്യാഭ്യാസരീതി മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന പരമ്പരാഗതരീതി വിട്ട് വിദ്യാർഥികേന്ദ്രീകൃതരീതി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ നടപ്പാക്കുന്നതും അതാണ്. പoനമെന്നാൽ അന്വേഷണമാകണം.

പരീക്ഷയിലെ എ പ്ലസല്ല ജീവിതത്തിലെ എ പ്ലസാണ് വലുതെന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്റെ ഹരിത വിദ്യാലയം അവാർഡ് നേടിയ കെഎംഎച്ച്എസ്എസ് വാളക്കുളം മലപ്പുറം, കൃഷ്ണവിലാസം യുപിഎസ്, പാങ്ങോട് തിരുവനന്തപുരം, ജിഎച്ച്എസ്എസ്, ഉദിനൂർ, കാസർകോട‌് എന്നീ വിദ്യാലയങ്ങൾക്കും ടാലന്റ് സെർച്ച് പരീക്ഷയിൽ മികവ് തെളിയിച്ച 13 വിദ്യാർഥികൾക്കും മന്ത്രി അവാർഡുകൾ നൽകി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നൂറുമേനി നേടിയ 26 വിദ്യാലയങ്ങൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും സംസ്ഥാന ശാസ്ത്ര-–-ഗണിത–- - സാമൂഹ്യശാസ്ത്ര മേളകളിൽ ഒന്നാമതെത്തിയവർക്കും അവാർഡുകൾ നൽകി.

ഫൗണ്ടേഷൻ ചെയർമാനും കെഎംആർഎൽ മാനേജിങ‌് ഡയറക്ടറുമായ എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. ഐഎംജി ഡയറക്ടർ കെ ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. പി മുഹമ്മദലി സന്ദേശം നൽകി. ജസ‌്റ്റിസ‌് ഫാത്തിമാബീവി, ജസ‌്റ്റിസ‌് കെ ഷംസുദ്ദീൻ, സി പി കുഞ്ഞുമുഹമ്മദ്, കെ പി അഷറഫ്, ഡോ. എൻ എം ഷറഫുദ്ദീൻ, എം എം ബഷീർ, സി എച്ച‌് അയൂബ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി മുൻ നെതർലൻഡ‌്സ‌് അംബാസഡർ  വേണു രാജാമണി, ആലപ്പുഴ കലക്ടർ എസ് സുഹാസ് എന്നിവർ ക്ലാസെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2SjpGYf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages