പാതിരാത്രിയില്‍ പൃഥ്വിരാജിനെ അത്ഭുതപ്പെടുത്തി റഷ്യയിലെ ഹോട്ടല്‍ ജീവനക്കാരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പാതിരാത്രിയില്‍ പൃഥ്വിരാജിനെ അത്ഭുതപ്പെടുത്തി റഷ്യയിലെ ഹോട്ടല്‍ ജീവനക്കാരന്‍

ഇ വാർത്ത | evartha
പാതിരാത്രിയില്‍ പൃഥ്വിരാജിനെ അത്ഭുതപ്പെടുത്തി റഷ്യയിലെ ഹോട്ടല്‍ ജീവനക്കാരന്‍

ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ് ഇപ്പോള്‍ റഷ്യയിലാണുള്ളത്. തിരക്കുകള്‍ക്കിടയിലും നവമാധ്യമങ്ങളില്‍ സജീവമാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ ആരാധകര്‍ക്കായി തന്റെ രസകരമായ ഒരു റഷ്യന്‍ അനുഭവമാണ് ട്വിറ്ററിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.

പാതിരാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലില്‍ അദ്ദേഹത്തെ വരവേറ്റത് ഒരാരാധകനും. പൃഥിയുടെ കുറിപ്പ് : ‘പാതിരാത്രിയായി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, ഞങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു.

അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്, ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ്’. അയാള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു’.

ബാംഗ്ലൂര്‍ ഡെയ്‌സിനുശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പാര്‍വതി, നസ്രിയ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം കുടുംബബന്ധങ്ങളുടെ കഥയാണ് പറഞ്ഞത്. വിവാഹശേഷം നസ്രിയ തിരിച്ചെത്തിയ സിനിമ, പൃഥ്വിയുടെ നൂറാമത്തെ സിനിമ എന്നീ പ്രത്യേകതകളും കൂടെയ്ക്കുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QCtAxX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages