വനിതാ മതിലിൽ ജീവനക്കാരെ നിർബന്ധിച്ച്‌ പങ്കെടുപ്പിക്കില്ലെന്ന്‌ സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

വനിതാ മതിലിൽ ജീവനക്കാരെ നിർബന്ധിച്ച്‌ പങ്കെടുപ്പിക്കില്ലെന്ന്‌ സർക്കാർ

കൊച്ചി> വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതിയെ നേരത്തേ നിർദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റിൽ മാറ്റി വച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനം ആയതിനാൽ ഇത്തരം ക്യാമ്പയിനുകൾക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി



from Kerala || Deshabhimani ​Online ​News https://ift.tt/2rOMmnS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages