കോട്ടയം > അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് ദര്‍ശനം നടത്താതെ തിരിച്ചു മടങ്ങി. എറണാകുളത്തു നിന്നെത്തിയ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘമാണ് ദര്‍ശനം നടത്താതെ മടങ്ങിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് എരുമേലി പൊലീസ് ഇവരെ ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തിരിച്ചു മടങ്ങിയത്. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് അറിയിച്ചെങ്കിലും സംഘം അതിന് തയാറായില്ല. തുടര്‍ന്നാണ് ദര്‍ശനത്തിന് നടത്താതെ സംഘം മടങ്ങിയത്.
from Kerala || Deshabhimani Online News https://ift.tt/2PHQfUW
via IFTTT
No comments:
Post a Comment