കാസർകോട‌്
സംഘപരിവാർ കാസർകോട‌് മുനിസിപ്പൽ സ‌്റ്റേഡിയത്തിൽ 16ന‌് നടത്തുന്ന ‘ഹിന്ദു സമാജോത്സവ’ത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി യുഡിഎഫ‌് പഞ്ചായത്ത‌് പ്രസിഡന്റുമാർ. ബദിയഡുക്ക പഞ്ചായത്ത‌് പ്രസിഡന്റ‌് കൃഷ‌്ണഭട്ടും കുമ്പള പഞ്ചായത്ത‌് പ്രസിഡന്റ‌് പുണ്ഡരീകാക്ഷയു-മാണ‌് സംഘാടക സമിതി വൈസ‌് പ്രസിഡന്റുമാരായി പ്രവർത്തിക്കുന്നത‌്. സംഘാടക സമിതി പ്രസിഡന്റ‌് കെ ശശിധരയാണ‌് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത‌്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ‌് ഹിന്ദുസമാജോത്സവ‌് ഉദ‌്ഘാടനംചെയ്യുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുന്നോടിയായി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ‌് ഹിന്ദു സമാജോത്സവ‌് സംഘടിപ്പിക്കുന്നത‌്. ഇതിന്റെ ഭാഗമായി ശോഭായാത്രയുമുണ്ട‌്.
കക്ഷി–-രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഹിന്ദുസമാജോത്സവത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ‌് സംഘാടകരുടെ അവകാശവാദം. എന്നാൽ ഇതിലെ പ്രാസംഗികരെല്ലാം സംഘപരിവാറുമായി ബന്ധപ്പെട്ടവരാണ‌്. ബദിയഡുക്ക പഞ്ചായത്ത‌് പ്രസിഡന്റ‌് കൃഷ‌്ണഭട്ട‌് ബദിയഡുക്ക ടൗണിൽ ഏപ്രിൽ 27ന‌് സംഘടിപ്പിച്ച വിരാട‌് ഹിന്ദു സമാജോത്സവത്തിൽ അധ്യക്ഷനായത‌് വിവാദമായിരുന്നു. എന്നാൽ നടപടിയെടുക്കാൻ കോൺഗ്രസ‌് തയ്യാറായില്ല. ഹിന്ദുക്കൾ സംഘടിപ്പിക്കുന്ന പരിപാടിയുടെ അധ്യക്ഷനായതിൽ അപകാമില്ലെന്നായിരുന്നു കൃഷ‌്ണഭട്ടിന്റെ പ്രതികരണം. ഈ പരിപാടിയിലാണ‌് മധ്യപ്രദേശിൽനിന്നുള്ള സ്വാതി ബാലിക സരസ്വതി വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയത‌്. ലൗ ജിഹാദികളുടെയും ഗോമാതാവിനെ കൊല്ലുന്നവരുടെയും കഴുത്തുവെട്ടണം. ഇതിനായി വീട്ടിലെ സഹോദരിമാർക്ക‌് വാൾ വാങ്ങിക്കൊടുക്കണം. എന്നിങ്ങനെ പ്രകോപനപരമായ പ്രസംഗമാണ‌് നടത്തിയത‌്. ഇതിനെതിരെ ബദിയഡുക്ക പൊലീസ‌് കേസെടുത്തിരുന്നു.
കുമ്പള പഞ്ചായത്ത‌് പ്രസിഡന്റ‌് പുണ്ഡരീകാക്ഷ ലീഗിന്റെ അവസരവാദ നിലപാടിന്റെ പ്രതീകമാണ‌്. ആർഎസ‌്എസ്സിനോടുള്ള ലീഗിന്റെയും കോൺഗ്രസിന്റെയും മൃദുസമീപനം മാത്രമല്ല, പാർലമെന്റ‌് തെരഞ്ഞെടുപ്പിന‌് മുന്നോടിയായുള്ള കോലീബി സംഖ്യത്തിന്റെ കേളികൊട്ടായി ഹിന്ദു സമാജോത്സവ‌് മാറുകയാണ‌്.
ബേളൂർ തട്ടുമ്മലിൽ ഹിന്ദു സമാജോത്സവത്തിൽ കോൺഗ്രസ‌് മുൻ പനത്തടി മണ്ഡലം പ്രസിഡന്റ‌് എ കെ ദിവാകരനായിരുന്നു അധ്യക്ഷൻ. ഇതിനെ തുടർന്ന‌് ദിവാകരനെതിരെ കോൺഗ്രസ‌് നടപടിയെടുത്തു. ഇയാൾ ബിജെപിയിലേക്ക‌് ചേക്കേറിയിരിക്കയാണ‌്.
from Kerala || Deshabhimani Online News https://ift.tt/2SyVI2h
via IFTTT
No comments:
Post a Comment