വനിതാ മതിലിന്റെ പ്രചാരണത്തിന് വീട് കയറിയിറങ്ങി ജാസി ഗിഫ്റ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വനിതാ മതിലിന്റെ പ്രചാരണത്തിന് വീട് കയറിയിറങ്ങി ജാസി ഗിഫ്റ്റ്

തിരുവനന്തപുരം>പുതുവത്സര ദിനത്തിൽ നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാർഥം ഗായകനും സംഗീത സംവിധായകനുമായ ജാസിഗിഫ്റ്റും രംഗത്ത്. ശനിയാഴ്ച തിരുവനന്തപുരം കുന്നുകുഴി വാർഡിലാണ് ജാസിയും സംഘവും വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തിയത്.

ജാസിക്കൊപ്പം വൻ ജനാവലിയും ഒപ്പം കൂടി. തനിക്കിത് ചരിത്ര നിയോഗമാണിതെന്ന് ജാസി പറഞ്ഞ്. നവോഥാന സംരക്ഷണത്തിനായി നടക്കുന്ന വനിതാ മതിൽ ഒരു വൻമതിലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള  പ്രതിരോധ കോട്ടയാകും വനിതാ മതിൽ. നാടിന്റെ നവോഥാന മുന്നേറ്റത്തിൽ നാഴികക്കല്ലാകുന്ന വനിതാ മതിലിൽ നിന്ന് ആർക്കും മാറിനിൽക്കാനാവില്ല. ഇത് മാനവികതയുടെയും സമത്വത്തിന്റേയും മഹാ സന്ദേശമാണ്.

പുതുവത്സരദിനത്തിൻ പുതു പ്രതീക്ഷ നൽകുന്ന വനിതാ മതിലിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. കോർപറേഷൻ കൗൺസിലർ ഐ പി ബിനുവും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2EVtgEW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages