അയ്യപ്പജ്യോതി : എൻഎസ‌്എസില്‍ ഭിന്നത ശക്തമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

അയ്യപ്പജ്യോതി : എൻഎസ‌്എസില്‍ ഭിന്നത ശക്തമായി


അയ്യപ്പജ്യോതിയുടെ പേരിൽ ബിജെപിയുമായി സഹകരിച്ചതോടെ  എൻഎസ‌്എസിലും ഭിന്നത ശക്തമായി. ശബരിമല കർമസമിതിയ‌ുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽനിന്ന‌് താലൂക്ക‌് യൂണിയൻ പ്രസിഡന്റുമാർ അടക്കമുള്ള നിരവധി സമുദായ നേതാക്കൾ വിട്ടുനിന്നു. കരയോഗങ്ങളിൽനിന്ന‌് എതിർസ്വരം ഉയർന്നതിനാലാണിത‌്. തിരുവനന്തപുരം താലൂക്ക‌് യൂണിയൻ പ്രസിഡന്റ‌് എം സംഗീത‌് കുമാർ ഉൾപ്പെടെയുള്ളവർ വിട്ടുനിന്നവരുടെ കൂട്ടത്തിൽപ്പെടുന്നു.

എൻഎസ‌്എസ‌് കരയോഗങ്ങൾക്ക‌ായി കർമസമിതി നിശ‌്ചയിച്ചുകൊടുത്ത കേന്ദ്രങ്ങളിൽ ജ്യോതി തെളിക്കാതെ സ്വന്തം നിലയ‌്ക്ക‌് സ്ഥലം തെരഞ്ഞെടുത്ത കരയോഗങ്ങളുമുണ്ട‌്. സമുദായാംഗങ്ങളുടെ വികാരം താലൂക്ക‌് യൂണിയൻ പ്രസിഡന്റുമാർ ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ അറിയിച്ചതായാണ‌് സൂചന. ഇത‌് കണക്കിലെടുത്താണ‌് പെരുന്നയിൽ എൻഎസ‌്എസ‌് ആസ്ഥാനത്ത‌ിന‌് മുന്നിൽ ജ്യോതി തെളിക്കുന്നതിൽനിന്ന‌് ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡ‌് അംഗങ്ങളും മാറിനിന്നത‌്. മന്നം സമാധിയിൽ പതിവ‌് വിളക്ക‌് തെളിച്ചതേയുള്ളൂ. എൻഎസ‌്എസിന്റെ നേതൃനിരയിൽനിന്ന‌് ആരും അയ്യപ്പജ്യോതിയിൽ പങ്കെടുത്തില്ല.

തിരുവനന്തപുരത്ത‌് ശോഭ സുരേന്ദ്രന്റെ സത്യഗ്രഹ പന്തലിന‌് മുന്നിൽ ജ്യോതി തെളിക്കാനാണ‌് എം സംഗീത‌്കുമാറിനെ ക്ഷണിച്ചത‌്. നെയ്യാറ്റിൻകര, നെടുമങ്ങാട‌് താലുക്ക‌് യൂണിയൻ ഭാരവാഹികളെയും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സെക്രട്ടറിയറ്റിന‌് മുന്നിൽ ബിജെപിയുടെ കടുത്ത അനുഭാവികളായ സ‌്ത്രീകളാണ‌് ജ്യോതി തെളിക്കാൻ എത്തിയത‌്. ബിജെപിയുടെ  ശക്തനായ വക്താവായ ചലച്ചിത്ര നിർമാതാവ‌് സുരേഷ‌്കുമാറിന്റെ ഭാര്യയും നടിയുമായ മേനക, നടി ജലജ എന്നിവരാണ‌് ജ്യേതി തെളിച്ചത‌്.

ബിഡിജെഎസിന‌് പുറമെ എൻഎസ‌്എസ‌് നേതാക്കൾ കൂട്ടത്തോടെ ചടങ്ങ‌് ഒഴിവാക്കിയതിൽ ബിജെപി നേതൃത്വം അസ്വസ്ഥരാണ‌്. ബിജെപി ആർഎസ‌്എസ‌് സഹകരണത്തിനെതിരെ എൻഎസ‌്എസ‌് കരയോഗങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ വികാരം ഉയരുമെന്നാണ‌് സൂചന.



from Kerala || Deshabhimani ​Online ​News http://bit.ly/2AjfrMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages