തിരുവനന്തപുരം > താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍/എംപ്ലോയീസ് യൂണിയന്‍(ബെഫി) മലപ്പുറത്ത് ഹെഡ് ഓഫീസിനു മുന്നില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് തിരുവനന്തപുരത്ത് വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗ്രാമീണ്‍ ബാങ്കിന്റെ സ്‌പോണ്‍സര്‍ ബാങ്കായ കനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുന്ദര രാജന്‍ ഉദ്ഘാടനം ചെയ്തു.
താല്‍കാലിക തൊഴിലാളികള്‍ക്ക് വേണ്ടി സ്ഥിരം തൊഴിലാളികള്‍ നടത്തുന്ന ഗ്രാമീണ്‍ ബാങ്കിലെ ചരിത്ര സമരത്തിന് കേരളത്തിലെ എല്ലാ തൊഴിലാളികളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ്‍ ബാങ്കിലെ സമരം എത്രയും പെട്ടെന്ന് ഒത്ത് തീര്‍പ്പാക്കുവാന്‍ ഗ്രാമീണ്‍ ബാങ്കിലെയും കനറാ ബാങ്കിലെയും മാനേജെമെന്റുകള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍തു.
കെ.സി.ടി.എ ജില്ലാ സെക്രട്ടറി നജീബ്, കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അശോക് കുമാര്‍, മിനു(കെ.എം.സി.എസ്.യു), ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍, വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം, ജോ.സെക്രട്ടറിമാരായ എസ്.ശ്രീകുമാര്‍, പരമേശ്വര കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ്, കെ.ജി.ബി ഇ.യു കേന്ദ്രക്കമ്മിറ്റി അംഗം ബിഗേഷ് ഉണ്ണിയന്‍, ബെഫി ജില്ലാ പ്രസിഡന്റ് കെ.ഹരികുമാര്‍, ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
from Kerala || Deshabhimani Online News https://ift.tt/2LlTn8q
via IFTTT
No comments:
Post a Comment