കാഞ്ഞിരപ്പള്ളി > വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്ന് വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. മണിമല പള്ളത്തുപറയിലാണ് സംഭവം. തീമ്പലങ്ങാട്ടില്‍ കൊല്ലാറ വീട്ടില്‍ അച്ചാമ്മ (ക്ലാരമ്മ, 75) യെ ആണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് തോമസ് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞ് ഇവരുമായി ബന്ധമില്ലാതെ വള്ളംചിറയിലാണ് താമസിക്കുന്നത്. ഏക മകളെ മുണ്ടക്കയത്ത് വിവാഹം ചെയ്തയച്ച ശേഷം അച്ചാമ്മ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് മണിമല എസ് ഐ പി എസ് വിനോദ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2zBTus6
via IFTTT
No comments:
Post a Comment