കാഞ്ഞങ്ങാട് > മുസ്ലിംലീഗ് കാസര്‍ഗോഡ് ജില്ലാ കൗണ്‍സിലര്‍ അഡ്വ. സി ഷുക്കൂറിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് പുറത്താക്കല്‍. പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കം ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നറിയിച്ചു.
അടുത്ത കാലത്തായി ഷുക്കൂര്‍ കൈക്കൊണ്ട വര്‍ഗീയ വിരുദ്ധ സമീപനമാണ് ലീഗിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിലൂടെയും സോഷ്യല്‍ മീഡിയ വഴിയും വനിതാ മതിലിന് അനുകൂലമായി ഷുക്കൂര്‍ പ്രതികരിച്ചിരുന്നു. ഇതാണ് ലീഗിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ ഷംസുദീന്‍ പാലത്ത്, ശശികല എന്നിവര്‍ക്കെതിരെ പരാതി കൊടുത്ത് കേസെടുപ്പിച്ചയാളാണ് ഷുക്കൂര്‍. പൊതുരംഗത്ത് തുടരുമെന്നും ദലിത്, ന്യൂനപക്ഷ, സ്ത്രീപക്ഷ, മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയുമെന്നും ഷുക്കൂര്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തുല്യ നീതിക്കുവേണ്ടി തുടര്‍ന്നും നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2EIT7zX
via IFTTT
No comments:
Post a Comment