ഊര്‍ജസ്വലനായ കമ്യൂണിസ്റ്റ്; വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

ഊര്‍ജസ്വലനായ കമ്യൂണിസ്റ്റ്; വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്

കൊല്‍ക്കത്ത > 1946 ഒക്‌ടോബര്‍ 8ന് ബര്‍ദ്വാന്‍ ജില്ലയിലെ ഗോബിന്ദപൂര്‍ എന്ന സ്ഥലത്താണ് നിരുപം സെന്‍ ജനിച്ചത്. അച്ചന്‍ ജിജസഭൂഷന്‍ സെന്‍  സ്‌കൂള്‍ അധ്യാപകനായിരുന്നു. അതേ സ്‌കൂളില്‍ തെന്നയാണ് നിരുപവും പഠിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന നിരുപം ഡിഷ്റ്റിംഗ്ഷനോടു കൂടി സ്‌കൂള്‍ ഫൈനല്‍ പാസ്സായി. അതിനു ശേഷം ബര്‍ദ്വമാന്‍ രാജ് കോളേജില്‍ ചേര്‍ന്നു. അവിടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായി. പെട്ടന്നു തന്നെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവായി ഉയര്‍ന്നു. 

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സിപിഐ എം അംഗമായി. 1966ല്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍  ബര്‍ദ്വമാന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.  ബിരുദാനന്തര ബിരുദം നേടിയ ശേഷം ഏതാനും നാള്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായി ജോലി നോക്കി. 1968ല്‍ ജോലി ഉപേക്ഷിച്ച് സിപിഐഎം പൂര്‍ണ സമയ പ്രവര്‍ത്തകനായി . 1968ല്‍ ബര്‍ദ്വമാനില്‍ വെച്ച് നടന്ന സിപിഐഎം  കേന്ദ്ര പ്ലീനത്തില്‍  സെക്രട്ടറിയായിരുന്ന പി സുന്ദരയ്യയുടേയും മറ്റ് പൊളിറ്റ് ബ്യൂറോയംഗങ്ങളുടെ സെക്യൂരിറ്റി ചുമതലയുള്ള വാളന്റിയര്‍ ക്യാപ്റ്റനായി  പ്രവര്‍ത്തിച്ചു.

1968ല്‍ പാര്‍ടി ബര്‍ദദമാന്‍ ജില്ലാ കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1989 മുതല്‍ 1995വരെ പാര്‍ടി ജില്ലാ സെക്രട്ടറിയായി.  1985ല്‍ സംസ്ഥാന കമ്മറ്റിയംഗവും  1995ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1998ല്‍ കൊല്‍ക്കയില്‍ നടന്ന 16ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. 2008ല്‍ പൊളിറ്റ് ബ്യൂറോയംഗമായി. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് 2015ല്‍ പിബിയില്‍ നിന്ന് ഒഴിഞ്ഞു. 2018 വരെ  പാര്‍ടി കേന്ദ്ര കമ്മറ്റി പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു.

ബര്‍ദ്വമാന്‍ ജില്ലയില്‍ പാര്‍ടിയും ബഹുജന പ്രസ്ഥാനങ്ങളും ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു സെന്‍. ജില്ലയില്‍ ശക്തി പ്രാച്ചിരുന്ന തീവ്രവാദത്തിനെതിരായി ശക്തമായ നിലനന്ന അദ്ദേഹം 1970- 77 കാലഘട്ടത്തില്‍ നില നിന്നിരുന്ന അര്‍ദ്ധ ഫാസിസ്റ്റ് തേര്‍വാഴ്ചക്കെതിരെ  രൂക്ഷമായി പോരാടി. നിരവധി പ്രക്ഷോഭണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആ ഘട്ടത്തില്‍ പല തവണ ഒളിവില്‍ കഴിഞ്ഞു.

1987ല്‍ ബര്‍ദ്വമാന്‍ പട്ടണത്തില്‍ നിന്ന് ആദ്യമായി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  അതിനു ശേഷം സംഘടനാ പ്രവര്‍ത്തനത്തിനായി നിയമ സഭാരംഗത്തു നിന്ന് ഒഴിഞ്ഞു നിന്ന സെന്‍ 2001ല്‍ വീണ്ടും നിയമസഭാ അംഗമാകുകയും ബുദ്ധദേബ് ഭട്ടാചര്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച  ആറാം  ഇടതുമുന്നണി മന്ത്രി സഭയില്‍ വ്യവസായ വാണിജ്യ മന്ത്രിയായി ചുമതലയേറ്റു. 2006ലും ഏഴാം ഇടതുമുന്നണി സര്‍ക്കാരിലും ആ സ്ഥാനത്ത് തുടര്‍ന്നു.

പത്തു വര്‍ഷം വ്യവസായ മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിന്റെ വ്യവസായ പുനരുദ്ധാരണത്തിന് കാര്യമായ സംഭാവന നല്‍കി. വ്യവസായ വത്ക്കരണത്തില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കുമായിരുന്ന സിംഗൂര്‍ പദ്ധതിയ്ക്കായി മുഖ്യപങ്കാണ്  നിരുപം വഹിച്ചത്. 2013ലാണ്് സെന്നിന് പക്ഷഘാതത്തിന് ഇരയായത്. അതിനു ശേഷം വീല്‍ചെയറില്‍ അദ്ദേഹം പാര്‍ടി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഏതാനും വര്‍ഷങ്ങളായി ചകിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വെളുപ്പിന് 5.15നാണ് മരണത്തിന് കീഴടങ്ങിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2Risojq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages