ഇ വാർത്ത | evartha
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 59 റണ്‍സ് പിന്നിലാണ് ഓസ്‌ട്രേലിയ. 61 റണ്‍സുമായി ട്രാവിസ് ഹെഡും എട്ടുറണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നുവിക്കറ്റും ഇഷാന്ത് ബുംറ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 250 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്‍പത് വിക്കറ്റ് നഷ്ടമായി ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെ ഷമിയെ നഷ്ടമായതോടെ ഇന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു. ഓസീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അവര്‍ക്ക് നഷ്ടമായി.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് ശര്‍മ ഫിഞ്ചിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മാര്‍ക്കസ് ഹാരിസ് (26), ഉസ്മാന്‍ കവാജ (28), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം (34) എന്നിവര്‍ പൊരുതിയെങ്കിലും അധികം നീണ്ടില്ല. ഷോണ്‍ മാര്‍ഷ് (2), ക്യാപ്റ്റന്‍ ടിം പെയിന്‍ (5) എന്നിവര്‍ പൊരുതാതെ വീണതോടെ ഓസീസ് 127/6 എന്ന നിലയിലായി. എന്നാല്‍ ഒരറ്റത്ത് ഹെഡ് ഉറച്ചുനിന്നത് ഓസീസിന് തുണയായി. പാറ്റ് കമ്മിന്‍സിനെ (10) കൂട്ടുപിടിച്ച് ഹെഡ് ഏഴാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2G4A0C3
via IFTTT
No comments:
Post a Comment