പിണറായി
കേരളത്തെ ചുവപ്പിച്ച ചരിത്രസമ്മേളനത്തിന്റെ സ്മരണയിൽ തൊഴിലാളിവർഗത്തിന്റെ മഹാസംഗമം. കമ്യൂണിസ്റ്റ്പാർടിയുടെ പരസ്യപ്രവർത്തനം വിളംബരം ചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ എഴുപത്തൊമ്പതാം വാർഷികം പിണറായിയെ ത്രസിപ്പിച്ച ചുവപ്പ്‌വളണ്ടിയർ മാർച്ചോടും ബഹുജന പ്രകടനത്തോടെയുമാണ് ആഘോഷിച്ചത്.
പിണറായി കൺവൻഷൻ സെന്റർ പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന വാർഷികം ഉദ്ഘാടനം ചെയ്തു. പി ബാലൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ, ഏരിയാ സെക്രട്ടറി കെ ശശിധരൻ എന്നിവർ സംസാരിച്ചു. സമ്മേളനവാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ പ്രത്യേക പതിപ്പ് കെ കെ രാഗേഷ് എംപിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കക്കോത്ത്‌രാജൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ ജനറൽസെക്രട്ടറി കെ മനോഹരനും പങ്കെടുത്തു. ബാന്റ്‌വാദ്യത്തിന്റെ അകമ്പടിയോടെ കമ്പനി മൊട്ട കേന്ദ്രീകരിച്ച് ആരംഭിച്ച ചുവപ്പ്‌വളണ്ടിയർമാർച്ചും ബഹുജന പ്രകടനവും പിണറായി ടൗൺ ചുറ്റി കൺവൻഷൻ സെന്റർ പരിസരത്ത് സമാപിച്ചതോടെയാണ് പൊതുസമ്മേളനം തുടങ്ങിയത്.
from Kerala || Deshabhimani Online News http://bit.ly/2LFM7o9
via IFTTT
No comments:
Post a Comment