മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാതെ കേന്ദ്രം; പ്രതിഷേധം ശക്തം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാതെ കേന്ദ്രം; പ്രതിഷേധം ശക്തം

ന്യൂഡൽഹി > മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ താൽപ്പര്യമെടുക്കാത്തതിനെതിരെ പ്രതിഷേധം. തായ‌്‌ലൻഡിൽ പ്രളയജലം നിറഞ്ഞ ഗുഹയിൽ കുടുങ്ങിയ ഫുട‌്ബോൾ താരങ്ങളായ കുട്ടികളെ രക്ഷിക്കാൻ സാങ്കേതികസഹായം അടക്കം കേന്ദ്ര സർക്കാർ നൽകിയപ്പോഴാണ‌് മേഘാലയയിൽ 15 തൊഴിലാളികളെ രക്ഷിക്കുന്നതിൽ അവഗണന.

കഴിഞ്ഞ ദിവസം ബ്രഹ‌്മപുത്രാ നദിയിൽ ഒരു പാലം ഉദ‌്ഘാടനംചെയ്യുന്നതിന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി വടക്കുകിഴക്കൻ മേഖലയിലുണ്ടായിട്ടും ഖനി തൊഴിലാളികളുടെ കാര്യം ശ്രദ്ധിച്ചില്ല.

മേഘാലയയിൽ 15 ഖനിത്തൊഴിലാളികൾ രണ്ടാഴ‌്ചയായി ശ്വാസത്തിനായി പൊരുതുമ്പോൾ പ്രധാനമന്ത്രി പാലത്തിന‌് മുകളിലൂടെ ക്യാമറയ‌്ക്ക‌് പോസുചെയ‌്ത‌് ഞെളിഞ്ഞ‌് നടക്കുകയാണെന്ന‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി ട്വീറ്റ‌് ചെയ‌്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2EQPB6L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages