വീണ്ടും അനാസ്ഥ; രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

വീണ്ടും അനാസ്ഥ; രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

ജയ്‌പുര്‍ >  രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം വോട്ടിങ് യന്ത്രം റോഡ് അരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്.

ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്.  ശേഷം രാത്രിയോടെയായിരുന്നു സംഭവം. റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി യന്ത്രം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട്  അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ രണ്ട് ഉദ്യോഗസ്ഥരെ അനാസ്ഥ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തു.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്താന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബിജെപി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍  സെക്ടര്‍ ഓഫീസര്‍ പോയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇയാളെ  ചുമതലയില്‍ നിന്നും മാറ്റിയിരുന്നു. പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയില്‍നിന്ന് ഒഴിവാക്കിയത്.

രാജസ്ഥാനു പുറമെ മധ്യപ്രദേശിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മധ്യപ്രദേശിലെ സാഗറില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറുകള്‍ക്ക് ശേഷമാണ് 50 ഇവിഎം മെഷീനുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഭോപ്പാലില്‍  വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒന്നര മണിക്കൂറോളം വൈദ്യുതിയുണ്ടായിരുന്നില്ല.

പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ക്യാമ്പിന്റെ നീക്കം.



 



from Kerala || Deshabhimani ​Online ​News https://ift.tt/2Emu9GD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages