യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌്: അംഗത്വംവഴി പിരിക്കുന്നത‌് കോടികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌്: അംഗത്വംവഴി പിരിക്കുന്നത‌് കോടികൾ

കൊച്ചി > യൂത്ത‌് കോൺഗ്രസിലെ ഗ്രൂപ്പുപോര‌് പണം സ്വരൂപിക്കാനുള്ള മാർഗമാക്കിയപ്പോൾ എറണാകുളത്ത‌് ഞായറാഴ‌്ചവരെ അംഗത്വത്തിലൂടെ പിരിഞ്ഞത‌് 60 ലക്ഷം രൂപയിലധികം. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഐ ഗ്രൂപ്പും മേധാവിത്വം നിലനിർത്താൻ എ ഗ്രൂപ്പും സജീവമായി രംഗത്തിറങ്ങിയപ്പോൾ ഇതുവരെ 80,000ൽ അധികം ആക്ടീവ‌് അംഗങ്ങളായി. 10 രൂപയുണ്ടായിരുന്ന അംഗത്വഫീസ‌് ഇത്തവണ 75 രൂപയായി. പണം തടസ്സമല്ലെങ്കിലും തെരഞ്ഞെടുപ്പ‌് തിരിച്ചറിയൽ കാർഡുള്ള യുവാക്കൾക്കായി പരക്കംപായുകയാണ‌് നേതാക്കൾ.

നാല‌് പ്രാഥമിക അംഗങ്ങളെ ചേർക്കുകയും 75 രൂപ ഫീസ‌് അടയ‌്ക്കുകയും ചെയ്യുന്നവരാണ‌് ആക്‌ടീവ‌് അംഗങ്ങൾ ആകുക. ഗ്രൂപ്പ‌് നേതൃത്വം പണം വാരിയെറിഞ്ഞ‌് ആളെ ചേർക്കുന്നതുകണ്ട‌് അംഗത്വമെടുക്കാനുള്ള അവസാന തീയതി രണ്ടുദിവസം കൂടി നീട്ടിയിട്ടുണ്ട‌്. ചൊവ്വാഴ‌്ച കഴിഞ്ഞാൽ ആറുവരെ 120 രൂപ അടച്ച‌് അംഗത്വമെടുക്കാം.  ഓൺലൈനായാണ‌് അംഗത്വം ചേർക്കേണ്ടതെങ്കിലും തിരക്ക‌് കൂടിയതിനാൽ സൈറ്റ‌് പ്രവർത്തനരഹിതമായി. ഇതോടെ പണം നേരിട്ട‌് കൈപ്പറ്റി അംഗത്വം വിതരണം ചെയ്യുകയാണ‌്. ജില്ലയിൽനിന്ന‌് മെമ്പർഷിപ്പിനത്തിൽ ഒരു കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ‌് കണക്കുകൂട്ടൽ. സംസ്ഥാനത്ത‌് ഏറ്റവും കുടുതൽപേർ ആക്ടീവ‌് അംഗങ്ങളായതും എറണാകുളത്താണ‌്. ഗ്രൂപ്പ‌് പോര‌് ഏറ്റവും രൂക്ഷമായതിനാലാണ‌് മെമ്പർഷിപ്പിലെ വർധന. ഹൈബി ഈഡൻ അടക്കം ജില്ലയിലെ നാലു എംഎൽഎമാരാണ‌് ഐ ഗ്രൂപ്പിനുവേണ്ടി രംഗത്തുള്ളത‌്. എയ‌്ക്കുവേണ്ടി യുഡിഎഫ‌് കൺവീനർ കൂടിയായ ബെന്നി ബഹനാന്റെയും അബ്ദുൾ മുത്തലിബിന്റെയും നേതൃത്വത്തിലാണ‌് കരുനീക്കം.

എന്നാൽ, എറണാകുളത്തെ യൂത്ത‌് കോൺഗ്രസ‌് പ്രസിഡന്റ‌് സ്ഥാനം പട്ടികജാതി വിഭാഗത്തിന‌് സംവരണം ചെയ‌്തത‌് സ്ഥാനമോഹികൾക്ക‌് തിരിച്ചടിയായിട്ടുണ്ട‌്.  സംവരണം മാറ്റണമെന്നാവശ്യപ്പെട്ട‌് നിരവധി പരാതികൾ ജില്ലയിൽനിന്ന‌് പോയിട്ടുണ്ട‌്. സ്വകാര്യ ഏജൻസിക്കാണ‌് യൂത്ത‌് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ‌് കരാർ നൽകിയിട്ടുള്ളത‌്. മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന സംവരണം പരാതികളെ തുടർന്ന‌് ഒഴിവാക്കിയ കാര്യവും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ഐ ഗ്രൂപ്പിന‌് മേധാവിത്വമുണ്ടായിരുന്ന ജില്ലയിൽ അടുത്തായി എ ഗ്രൂപ്പ‌് ശക്തിപ്രാപിച്ചിട്ടുണ്ട‌്. വർഷങ്ങളായി ഐ ഗ്രൂപ്പിന്റെ കൈയിലുണ്ടായിരുന്ന കെഎസ‌്‌യു എ ഗ്രൂപ്പ‌് പിടിച്ചെടുത്തിരുന്നു. കെഎസ‌്‌യു തെരഞ്ഞെടുപ്പു ദിവസം പ്രവർത്തകർ ചേരിതിരിഞ്ഞ‌് തെരുവിൽ ഏറ്റുമുട്ടി. ആറു വർഷത്തിനുശേഷം നടക്കുന്ന യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പും കൈയാങ്കളിയിൽ അവസാനിക്കുമെന്ന‌് മുതിർന്ന കോൺഗ്രസ‌് നേതാക്കൾക്ക‌് ഇതിനകം ബോധ്യമായിട്ടുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിൽ യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് പാർലമെന്റ‌് തെരഞ്ഞെടുപ്പിനു ശേഷമാക്കണമെന്ന‌് ഉമ്മൻചാണ്ടിയും രമേശ‌്ചെന്നിത്തലയും കേന്ദ്ര നേതൃത്വത്തോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2BOJSM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages