പത്തനംതിട്ട > മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി. മണ്ഡലപൂജഈ മാസം 27 ന് ഉച്ചക്ക് 12 മണിക്ക് നടക്കും. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 3 മണിക്ക് സന്നിധാനത്തേക്ക് എത്തുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കും. കൊടിമരച്ചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം വകുപ്പ്സെക്രട്ടറി, ദേവസ്വം കമ്മീഷണര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടു പോകും. ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന് തങ്കയങ്കി ഏറ്റുവാങ്ങി ശ്രീകോവിലില്‍ കൊണ്ടുപോകും. തുടര്‍ന്ന് തങ്കയങ്കിചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
തങ്കയങ്കി ഘോഷയാത്രയുടെ ഭാഗമായി 26 ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1 മണി മുതല്‍ വൈകുന്നേരം ദീപാരാധനകഴിയുന്നത് വരെ അയ്യപ്പ ഭക്തരെ ദര്‍ശനത്തിനായി തിരുമുറ്റത്തേക്ക് കടത്തിവിടുകയില്ല. 1 മണിക്ക് അടക്കുന്ന നട വൈകുന്നേരം 4 മണിക്കായിരിക്കും തുറക്കുക.
തങ്കയങ്കി ഘോഷയാത്ര ശരംകുത്തിയില്‍നിന്ന് സ്വീകരിച്ച് ആനയിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നത് വരെ ശരംകുത്തിയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല.ഘോഷയാത്രയുടെ ഭാഗമായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നും ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണമുണ്ടാകും. 27ന് പുലര്‍ച്ചെ 3മണിക്ക് തിരുനട തുറന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്‍ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഈ ദിവസങ്ങളില്‍ ഒന്നേകാല്‍ലക്ഷത്തിലധികം ഭക്തര്‍ വീതം മലചവിട്ടിയതായാണ് കണക്കുകള്‍. മണ്ഡലപൂജയോടനുബന്ധിച്ച് സന്നിധാനത്ത് വന്‍ഭക്തജന തിരക്ക് അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍. മണ്ഡല പൂജ കഴിയുന്നതു മുതല്‍ കെഎസ്ആര്‍ ടിസി നിലക്കലിലേയ്ക്കും എല്ലാ ദീര്‍ഘദൂര റൂട്ടുകളിലേക്കും സര്‍വീസുകള്‍ നടത്തും. മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് 5 മണിക്ക് ആണ് ക്ഷേത്ര നടതുറക്കുക.ജനുവരി 14 ന് ആണ് മകരവിളക്ക്.
from Kerala || Deshabhimani Online News http://bit.ly/2Td8u75
via IFTTT
No comments:
Post a Comment