കോഴിക്കോട് > എല്‍ഡിഎഫിലേക്ക് തിരിച്ചു വന്നതില്‍ സന്തോഷമുണ്ടെന്ന് എല്‍ജെഡി നേതാവ് എം പി വീരേന്ദ്രകുമാര്‍ എംപി. ഇതു വെറും സ്ഥാനങ്ങള്‍ക്കോ സീറ്റുകള്‍ക്കോ വേണ്ടിയുണ്ടായ ബന്ധമല്ല. ആശയപരമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുണ്ടായ ബന്ധമാണിത്. - എം പി വീരേന്ദ്രകുമാര്‍ എം പി പറഞ്ഞു.
എല്‍ ജെ ഡിയെയും മറ്റു മൂന്നുപാര്‍ട്ടികളെയും എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ നേരിട്ടതു മുതലുള്ള ബന്ധമാണ് ഇടതുപക്ഷവുമായിട്ടുള്ളത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from Kerala || Deshabhimani Online News http://bit.ly/2QON17N
via IFTTT
No comments:
Post a Comment