തിരുവനന്തപുരം > വനിതാമതില്‍ വര്‍ഗീയ മതിലെന്ന് പ്രസംഗിച്ച എംകെ മുനീറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. വര്‍ഗീയ മതിലിനെ ജനം പൊളിക്കുമെന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവന മുനീര്‍ നടത്തിയതിനെ തുടര്‍ന്ന്, വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം പറഞ്ഞു.
മുനീര്‍ പറഞ്ഞതില്‍ സഭ്യേതരമുണ്ടോ എന്ന് പരിശോധിച്ച് അത് രേഖകളില്‍ നിന്നും നീക്കം ചെയ്യാമെന്ന് സ്പീക്കറും പറഞ്ഞു. എന്നാല്‍ വര്‍ഗീയ മതില്‍ എന്ന് മുനീര്‍ ആവര്‍ത്തിച്ചുപറയുകയായിരുന്നു. തുടര്‍ന്ന് ഭരണപക്ഷവും ഇതിനെതിരെ രംഗത്തുവന്നതോടെ സഭ സ്പീക്കര്‍ നിര്‍ത്തിവെച്ചു.
അതേസമയം, സഭാ സമ്മേളനം അവസാന ദിവസവും തുടക്കം മുതല്‍ തന്നെ പ്രതിപക്ഷം തടസപ്പെടുത്തുകയായിരുന്നു. സഭാ കവാടത്തിലെ യുഡിഎഫ് അംഗങ്ങളുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഇന്നും ബഹളം തുടങ്ങിയത്.
ചോദ്യോത്തരവേളയും ബഹിഷ്‌ക്കരിച്ചു. സഭ ഇന്ന് അവസാനിക്കുന്നതോടെ സഭാ കവാടത്തിലെ സത്യഗ്രഹവും പ്രതിപക്ഷത്തിന് അവസാനിപ്പിക്കേണ്ടിവരും. ശബരിമല വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം സത്യഗ്രഹം തുടങ്ങിയത്.
from Kerala || Deshabhimani Online News https://ift.tt/2ElNQx4
via IFTTT
No comments:
Post a Comment