സമുദായ സംഘടനകള്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം; ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിത മതില്‍: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

സമുദായ സംഘടനകള്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം; ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിത മതില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം> ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ബഹുഭൂരിപക്ഷം സമുദായ സംഘടന പ്രതിനിധികളും പിന്തുണക്കുകയാണുണ്ടായതെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദായ സംഘടനകളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതകളെ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സംസ്ഥാനത്ത് നടപ്പാക്കാനാകണം എന്ന് പ്രധാനപ്പെട്ട സംഘടന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരന്നുകൊണ്ടുള്ള വനിത മതില്‍ ജനുവരി ഒന്നിന് നിര്‍മ്മിക്കുമെന്നും, രാജ്യം ശ്രദ്ധിക്കുന്ന രീതിയിലുള്ള ഒരു വലിയ ഇടപെടലാണ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു

 കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാകില്ല എന്ന പ്രഖ്യാപനമാണ് ഈ പരിപാടിയിലൂടെ സംഘടനകളെല്ലാാം നടത്തുക. പരിപാടി വിജയിക്കുന്നതിനായി നിലവില്‍ പങ്കെടുക്കുത്തവരേയും കൂടുതല്‍ പേരെയും ചേര്‍ത്തുകൊണ്ട് ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനമായി. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

 കേരളം വീണ്ടും ഭ്രാന്തലയമാകരുത് എന്ന സന്ദേശമാണ് ഈ നാടിനുമുന്നില്‍ ഉയര്‍ത്താന്‍ പോകുന്നത്. എല്ലാ മതനിരപേക്ഷ -ജനാധിപത്യ ചിന്താഗതിക്കാരും അണിനിരന്ന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2zCa0bz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages