തേഞ്ഞിപ്പലം > കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ഉജ്വല വിജയം. അഞ്ചില്‍ അഞ്ച് ജനറല്‍ സീറ്റുകളും തൂത്തുവാരിയ എസ് എഫ് ഐ മലപ്പുറം ഒഴികെയുള്ള ജില്ലാ നിര്‍വ്വാഹക സമിതി സ്ഥാനങ്ങളിലും വിജയക്കൊടി നാട്ടി. കോഴിക്കോട് ജില്ലാ നിര്‍വ്വാഹക സമിതി സ്ഥാനം എം എസ് എഫില്‍ നിന്നും തിരിച്ചു പിടിക്കുകയായിരുന്നു.
ചെയര്‍മാനായി ആലത്തൂര്‍ ശ്രീ നാരായണ കോളേജിലെ എസ് സാബിറും സെക്രട്ടറിയായി കുരുക്കിലാട് മേഴ്‌സി കോളേജ് ഓഫ് ടീച്ചര്‍ എജ്യക്കേഷനിലെ എം ടി കെ അമല്‍ജിത്തും വിജയിച്ചു. മഞ്ചേരി എന്‍ എസ് എസ് കോളേജിലെ പി എസ് ഗോകുലാണ് വൈസ് ചെയര്‍മാന്‍, ലേഡി വൈസ് ചെയര്‍മാനായി കുട്ടനെല്ലൂര്‍ ഗവ. കോളേജിലെ ശില്‍പ അശോകനും ജോയന്റ് സെക്രട്ടറിയായി പുല്‍പ്പള്ളി പഴസിരാജ കോളേജിലെ അക്ഷയ് റോയിയും വിജയിച്ചു.
വയനാട് ജില്ലാ നിര്‍വ്വാഹക സമിതിയംഗമായി കല്‍പറ്റ എന്‍ എം എസ് എം ഗവ. കോളേജിലെ മുഹമ്മത് അസ്‌കറും കോഴിക്കോടു നിന്നും വി പി വിഷ്ണു പ്രസാദും (മടപ്പള്ളി ഗവ കോളേജ്) തിരഞ്ഞെടുക്കപ്പെട്ടു. ഷൊര്‍ണ്ണൂര്‍ എസ് എന്‍ കോളേജിലെ വി സുര്‍ജിത്ത് ദേവ് ആണ് പാലക്കാട് ജില്ലാ നിര്‍വ്വാഹക സമിതിയംഗം. തൃശൂരില്‍ നിന്നും പഴഞ്ഞി മാര്‍ഡയനോ ഷ്യസ് കോളേജിലെ എ.എ സാബിര്‍ സലാം വിജയിച്ചു.
മലപ്പുറം ജില്ലാ നിര്‍വ്വാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചേരി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററിലെ കെ കമറുല്‍ ജമാല്‍ ആണ് വിജയിച്ച ഏക എം എസ് എഫ് സ്ഥാനാര്‍ത്ഥി. വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് എസ്എ ഫ്ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തി.
from Kerala || Deshabhimani Online News https://ift.tt/2SlE6qA
via IFTTT
No comments:
Post a Comment