ഓരോ പൗരനെയും ഭരണകൂടത്തിന്റെ നിരീക്ഷണ വലയത്തിലാക്കുന്നു: പി രാജീവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

ഓരോ പൗരനെയും ഭരണകൂടത്തിന്റെ നിരീക്ഷണ വലയത്തിലാക്കുന്നു: പി രാജീവ്

കൊച്ചി> ഓരോ പൗരനെയും ഭരണകൂടത്തിന്റെ നിരീക്ഷണ വലയത്തിലാക്കുന്നതാണ് രാജ്യത്തെ ഏത്‌ കമ്പ്യൂട്ടറിലും അനുമതിയില്ലാതെ കടന്നു കയറാൻ 10 കേന്ദ്ര ഏജൻസികൾക്ക്‌ അധികാരം നൽകി  കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പറഞ്ഞു.

നമ്മളുടെ കംപ്യൂട്ടറും മൊബൈലും ഇനി നമ്മുടേതല്ലെന്നതാണ് യാഥാർത്ഥ്യം .നിങ്ങളുടെ സമ്മതം ആവശ്യമില്ലാതെ തന്നെ കമ്പ്യൂട്ടറിലോ മൊബൈലിലോ ശേഖരിച്ച എല്ലാ വിവരങ്ങളും സർക്കാരിന്റെ ഏജൻസികൾക്ക് എടുക്കാം . കംപ്യൂട്ടറിൽ നിന്നും വരുന്ന വിവരങ്ങളം കംപ്യൂട്ടറിലേക്ക് വരുന്ന വിവരങ്ങളും ഭരണകൂടത്തിനു കൈയ്യിലാക്കാം.സ്വകാര്യത മൗലികാവകാശമാണെന്നു സുപ്രീം കോടതി വിധിച്ചിട്ട് അധിക കാലമായിട്ടില്ല .

ഐ ടി നിയമത്തിന്റെ പിൻബലത്തിലാണ് ഈ കടന്നു കയറ്റം. എന്നാൽ ഈ നിയമം പാർലമെണ്ട് അംഗീകരിച്ചതിന ശേഷം വർഷങ്ങൾ കഴിഞ്ഞാണ് സ്വകാര്യതയെ മൗലികാവകാശമാക്കുന്ന വിധി ഉന്നത നീതിപീഠം പ്രഖ്യാപിക്കുന്നത്. ഈ വിധിക്കു ശേഷമുള്ള നിയമങ്ങളുടെ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും വിധിയുടെ അന്ത:സത്തക്ക് ചേരുന്നതായിരിക്കണം.-ഭരണകൂട ഭീകരതയുടേയും അമിതാധികാര പ്രവണതയുടേയും പ്രയോഗമാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടം അത് കവർന്നെടുക്കുന്നു.രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.


from Kerala || Deshabhimani ​Online ​News http://bit.ly/2Ltk6QE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages