നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍നിന്നും മാറിനില്‍ക്കാനാകില്ല: മന്ത്രി കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍നിന്നും മാറിനില്‍ക്കാനാകില്ല: മന്ത്രി കടകംപള്ളി

കണ്ണൂര്‍ > വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമാണെന്ന് സഹകരണ-- ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍നിന്നും മാറി നില്‍ക്കാനാകില്ല. ബിഡിജെഎസ് നവോത്ഥാന മൂല്യങ്ങള്‍ക്ക് വില നല്‍കുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കടകംപള്ളി. 

ക്ഷേമ പെന്‍ഷനുകളില്‍നിന്ന് നിര്‍ബന്ധപൂര്‍വമോ തെറ്റിദ്ധരിപ്പിച്ചോ വനിതാ മതിലിനായി പണം പിരിക്കില്ല. പാലക്കാട് പുതുശ്ശേരിയില്‍ ഇങ്ങനെ പണം പിരിച്ചെന്ന ആരോപണത്തില്‍ ഗൂഢാലോചന സംശയിക്കുന്നു. ഇക്കാര്യത്തില്‍ സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി വസ്തുത അന്വേഷിച്ച് പുറത്ത് കൊണ്ടുവരും.
ശബരിമലയില്‍ ശാന്തിക്കും സമാധാനത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.

 



from Kerala || Deshabhimani ​Online ​News http://bit.ly/2SnNV7J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages