നിറ്റ ജലാറ്റിൻ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന‌് റിപ്പോർട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

നിറ്റ ജലാറ്റിൻ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന‌് റിപ്പോർട്ട‌്


കൊച്ചി
ചാലക്കുടിപ്പുഴയിൽ നിറ്റാ ജലാറ്റിൻ കമ്പനിമൂലം മലിനീകരണം ഉണ്ടാകുന്നില്ലെന്ന് കേരള വാട്ടർ അതോറിറ്റി നടത്തിയ ജല ഓഡിറ്റിങ്ങിൽ തെളിഞ്ഞതായി കമ്പനി അധികൃതർ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത‌്. കാതികുടത്തെ നിറ്റാ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനം മൂലം ചാലക്കുടിപ്പുഴ മലിനമാക്കപ്പെടുന്നുവെന്ന് ആരോപിച്ച് നിറ്റാ ജലാറ്റിൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ നദീജല ഓഡിറ്റിങ്ങിന് കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്നാണ് പുഴയിൽ കമ്പനി സംസ്‌കരിച്ച ജലം പുറത്തുവിടുന്ന ഭാഗത്തും മുകൾത്തട്ടിലും താഴെത്തട്ടിലും ഉൾപ്പെടെ ചാലക്കുടിപ്പുഴയുടെ വിവിധഭാഗങ്ങളിൽനിന്ന‌് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയത്. പരിശോധനയിൽ വെള്ളത്തിൽ കീടനാശിനിയുടെ സാന്നിധ്യം  ഇല്ലായെന്നും ഹെവിമെറ്റൽ പരിശോധനയിൽ കോപ്പർ, ലെഡ്, സിങ്ക്, ടോട്ടൽ ക്രോമിയം, മാങ്കനീസ്, ഉൾപ്പെടെ എല്ലാ ഘടകങ്ങളും അനുവദനീയമായ അളവിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

അതോടൊപ്പം പരിശോധിച്ച 17 പരാമീറ്ററുകളും നിഷ്‌കർഷിച്ചിട്ടുള്ള പരിധിക്കുള്ളിലാണെന്നും കമ്പനി പുറന്തള്ളുന്ന ഭാഗത്തും മുകൾത്തട്ടിലും താഴെത്തട്ടിലും പരിശോധനയിൽ ഒരുവിധ വ്യത്യാസവും കാണാനില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവർത്തനം മൂലം ചാലക്കുടിപ്പുഴയിൽ മലിനീകരണം ഇല്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ  അടിസ്ഥാനരഹിതമാണെന്നും ഇത‌് തെളിയിക്കുന്നതായി നിറ്റാ ജലാറ്റിൻ കമ്പനി അധികൃതർ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് ചില തൽപ്പരകക്ഷികൾ കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ നിരന്തരമായി ശ്രമിക്കുകയാണെന്നും  കമ്പനി അധികൃതർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2EjRGb4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages