തൃശൂർ
വനിതാ മതിൽ സ്ത്രീ സമത്വത്തിനും നീതിക്കുംവേണ്ടിയുള്ള മുന്നേറ്റമാകട്ടെയെന്ന് മലങ്കര ഓർത്തഡോക്്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ബിഷ്പേ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലീത്ത സന്ദേശത്തിൽ പറഞ്ഞു. വനിതാമതിൽ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കുന്നതിനെതിരായ വിമർശത്തിൽ അർഥമില്ല. സമത്വം, തുല്യത, നീതി, ജനാധിപത്യം തുടങ്ങിയവ നിലനിർത്തുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗമായി സ്ത്രീ‐പുരുഷ സമത്വത്തിനായുള്ള ഏതു സമരത്തെയും നയിക്കാനും സർക്കാരിനു ബാധ്യതയുണ്ട്.
സ്ത്രീ എന്നത് ഒരു സമുദായമല്ല. ആത്യന്തികമായി മനുഷ്യനാണ്. മനുഷ്യവംശത്തിലെ അവിഭാജ്യ സമൂഹമാണ് സ്ത്രീകൾ. ഇതു കഴിഞ്ഞേ സമുദായം, മതം, വംശം, വർഗം എന്നെല്ലാം വരുന്നുള്ളൂ. ഒരുവിധം എല്ലാ വർഗങ്ങളിലും സ്ത്രീകൾക്കെതിരായ വിവേചന സമീപനമുണ്ട്. അതുകൊണ്ടുതന്നെ വനിതാമതലിൽ ഉയർത്തുന്ന സന്ദേശത്തിന് പ്രസക്തി ഏറെയാണ്. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി എല്ലാ സ്ത്രീകളും ഇതിൽ പങ്കാളികളാകണമെന്നാണ് തന്റെ അഭിപ്രായം.
സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ സ്ത്രീകളെത്തന്നെ അണിനിരത്തുന്ന ഒരു പ്രതിലോമ ശൈലിയും ഇന്നു കാണുന്നുണ്ട്. അത് ചെറുത്തുതോൽപ്പിക്കുക തന്നെ വേണം. നിരന്തരമായ മുന്നേറ്റം നടത്തേണ്ട സമൂഹത്തിൽ അതിനെ പിന്നോട്ട് നയിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. അത്തരം ചെറുത്തുനിൽപ്പിന്റെ ചരിത്ര സംഭവമായി വനിതാമതിൽ മാറട്ടെയെന്നും ബിഷപ്് ആശംസിച്ചു.
from Kerala || Deshabhimani Online News http://bit.ly/2rTxPHl
via IFTTT
No comments:
Post a Comment