താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കും: രാഖി സാവന്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കും: രാഖി സാവന്ത്

ഇ വാർത്ത | evartha
താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കും: രാഖി സാവന്ത്

താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്ന് ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്ത്. ദീപിക പദുക്കോണിനെയും രണ്‍വീര്‍സിംഗിനെയും വെല്ലുവിളിച്ചാണ് രാഖി വീണ്ടും വിവാഹവാര്‍ത്തയ്ക്ക് എരിവും പുളിയും നല്‍കിയിരിക്കുന്നത്.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ല. പരമാവധി ചെലവുകള്‍ ചുരുക്കിയാകും തന്റെ വിവാഹമെന്നും രണ്‍വീറിനെയും ദീപികയേയും പോലെ മേനി നടിക്കാന്‍ തന്നെ കിട്ടില്ലെന്നും രാഖി തുറന്നടിച്ചു.

ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഡിസൈനില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിക്കുന്നു. നാല്‍പതാമത്തെ വയസില്‍ വിവാഹിതയാകുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് രാഖി പുറത്തുവിട്ടത്.

കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. പതിവു പോലെ വിവാഹവാര്‍ത്തയും വിവാദകോളത്തില്‍ ഇടം നേടാന്‍ രാഖി തന്നെ കൊണ്ട് പറ്റുന്ന പോലെ ശ്രമിക്കുകയും ചെയ്തു.

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്.

ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് വാക്ക് തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Q8PJEL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages