കോട്ടയം
വനിതാമതിലിനെതിരെ കാതോലിക്കാബാവ പ്രസ്താവന നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. 'കണ്ടനാടിന്റെ ചുണക്കുട്ടികൾ'’എന്നപേജിൽ നടത്തുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സഭാ വക്താവ് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് അറിയിച്ചു.
നവമാധ്യമങ്ങളിൽ വരുന്ന സന്ദേശങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനവുമായി ബന്ധമില്ല. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്തായുടെ ചിത്രം ദുരുപയോഗംചെയ്ത്, ഗ്രൂപ്പിന്റെ ഐക്കണായി വച്ചാണ് വ്യാജപ്രചാരണം. മതസ്പർധ വളർത്താനും സഭയെ അവഹേളിക്കാനും സഭയോടും കാതോലിക്കാ ബാവായോടും ശത്രുത ഉളവാക്കുന്നതിനും വേണ്ടി ബോധപൂർവം സൃഷ്ടിച്ച വാർത്തയാണിത്. ഈ ഫേസ്ബുക്ക് പേജിൽ വരുന്ന വാർത്തകൾ സംബന്ധിച്ച് മലങ്കര സഭയ്ക്കോ ചുമതലക്കാർക്കോ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറി
യിച്ചു.
from Kerala || Deshabhimani Online News https://ift.tt/2BxYo9H
via IFTTT
No comments:
Post a Comment