പറന്നുയര്‍ന്ന് കണ്ണൂര്‍; അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

പറന്നുയര്‍ന്ന് കണ്ണൂര്‍; അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ > കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍  നാടിന് സമര്‍പ്പിച്ചു. മട്ടന്നൂരിലെത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടന കര്‍മം. കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്ന്  പതാക വീശി. രാവിലെ 10 മണിക്കായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.

ആദ്യദിവസം ഒമ്പത് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടാവും. ആദ്യയാത്രക്കാരെ മന്ത്രിമാര്‍ വിമാനത്താവളത്തിലേക്ക് ഹൃദ്യമായി സ്വീകരിച്ചാണ് യാത്രയാക്കിയത്. ചടങ്ങില്‍ മന്ത്രിമാരായ ഇപി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെക ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

സാങ്കേതിക മികവിനാലും സൗകര്യങ്ങളാലും 21ാംനൂറ്റാണ്ടിലെ വിമാനത്താവളമാണ് കണ്ണൂരിലേത്. 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.  മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ  (കിയാല്‍) ഉടമസ്ഥതയിലാണ് വിമാനത്താവളം. 

കേരള മുഖ്യമന്ത്രിയായിരിക്കെ  ഇ കെ നായനാരുടെ  നിരന്തരമായ  ആവശ്യത്തെ തുടര്‍ന്ന് ദേവഗൗഡ മന്ത്രിസഭയിലെ  വ്യോമയാനമന്ത്രി  സി എം ഇബ്രാഹിം  1996 ഡിസംബര്‍ 21നാണ് കണ്ണൂര്‍ വിമാനത്താവളം പ്രഖ്യാപിച്ചത്.  2010 ഡിസംബര്‍ 27ന്  മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഭരണം മാറിയപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും മന്ദീഭവിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നിര്‍മാണം 30 ശതമാനംപോലും  പൂര്‍ത്തിയാകാതെ നാവികസേനയുടെ ഡോണിയര്‍ വിമാനമിറക്കി  വിമാനത്താവളം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം  മുഖ്യമന്ത്രി പിണറായി വിജയന്‍ ദൃഢനിശ്ചയത്തോടെ നടത്തിയ ഇടപെടലിന്റെ ഫലമായാണ്  കണ്ണൂര്‍ വിമാനത്താവളം  അന്താരാഷ്ട്രനിലവാരത്തോടെ  നാടിന് സമര്‍പ്പിക്കാനായത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2ru4hjk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages